തൃശ്ശൂര്‍: പാര്‍ട്ടി നടപടി നേരിട്ട ഡി.വൈ.എഫ്.ഐ. തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെതിരെ വീണ്ടും ആരോപണം. തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ ക്വാറിക്കെതിരെ പരാതി നല്കിയ ആള്‍ക്ക് പണം വാഗ്ദാനംചെയ്ത വീഡിയോ പുറത്തുവന്നു. പരാതി പിന്‍വലിച്ചാല്‍ ക്വാറി ഉടമയില്‍നിന്ന് പണം വാങ്ങി നല്‍കാമെന്ന് വൈശാഖന് പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. പരാതിക്കാരന് അജിത് കൊടകരയ്ക്കാണ് പണം വാഗ്ദാനംചെയ്തത്.
ക്വാറിക്കെതിരെ തനിക്കുള്ള പരാതി അജിത് പറയുമ്പോള്‍, അതൊക്കെ എന്തെങ്കിലുമാവട്ടേയെന്നും നീ എന്താണ് ഉദ്ദേശിക്കുന്നതെന്നും വൈശാഖന് ചോദിക്കുന്നു. താന്‍ ഒന്നും ഉദ്ദേശിക്കുന്നില്ലെന്ന് പരാതിക്കാരന് വ്യക്തമാക്കുമ്പോള്‍, നീ പൈസയുടെ കാര്യം പറയൂ എന്ന് വൈശാഖന് ആവശ്യപ്പെടുന്നു.പുറത്തുവന്ന വീഡിയോ വൈശാഖന് നിഷേധിച്ചില്ല. തന്റെ സുഹൃത്തായ ക്വാറി ഉടമയ്ക്കുവേണ്ടി മധ്യസ്ഥചര്‍ച്ച നടത്തിയെന്നാണ് വൈശാഖന്റെ വിശദീകരണം. അതിനപ്പുറം സാമ്പത്തിക ഇടപാടിന് താന്‍ ഇടനില നിന്നിട്ടില്ലെന്നും വൈശാഖന് വ്യക്തമാക്കുന്നു. ഒരു വര്‍ഷം മുമ്പുള്ള വീഡിയോയാണ് പുറത്തുവന്നത്.
വെള്ളിക്കുള്ളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി റവന്യൂഭൂമിയില്‍നിന്ന് അനധികൃതമായി ഖനനം നടത്തി കടത്താന്‍ ശ്രമിച്ചിരുന്നു. അതിനെതിരെ അജിത് കൊടകര വിജിലന്‍സില്‍ പരാതി നല്കി. അനധികൃത ഖനനത്തിനെതിരെ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്നായിരുന്നു പരാതി. ഈ പരാതി പിന്‍വലിക്കണമെന്നായിരുന്നു വൈശാഖന്റെ ആവശ്യം. ഇതിനാണ് പണം വാഗ്ദാനം ചെയ്തത്.
തെളിവിനുവേണ്ടി പരാതിക്കാന് ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഡി.വൈ.എഫ്.ഐയിലെ വനിതാ നേതാവിന്റെ പരാതിയില്‍ സംഘടനാതലത്തില്‍ നടപടി നേരിടുന്നയാളാണ് എന്‍.വി. വൈശാഖന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.