സംഗീത് സജിയുടെ കൊലപാതകത്തിൽ ദുരൂഹത ഒഴിയുന്നില്ല ആറന്മുള ആറ്റിൽനിന്ന് മൃതദേഹം കണ്ടെത്തുമ്പോൾ എല്ലുകൾ ഒടിഞ്ഞ നിലയിലും പല്ലുകളും ജനനേന്ദ്രിയവും നഷ്ട്ടപ്പെട്ട നിലയിലുമായിരുന്നു

പത്തനംതിട്ട;കാണാതായ യുവാവിന്റെ മൃതദേഹം പതിനേഴ് ദിവസം കഴിഞ്ഞ് ആറന്മുള ആറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. വടശ്ശേരിക്കര തലച്ചിറ സ്വദേശി സംഗീത് സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹം പുറത്തെടുക്കുമ്പോൾ ശശീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പല്ലുകളും ജനനേന്ദ്രിയവും നഷ്ട്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം എന്നും നാട്ടുകാർ പറയുന്നു. ഒക്ടോബര്‍ ഒന്നിന് വൈകീട്ട് സുഹൃത്തായ പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ പുറത്തേക്ക് പോയതാണ് സംഗീത് സജി. 

രാത്രി വൈകിയും തിരികെ വരാതായപ്പോള്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സുഹൃത്ത് പ്രദീപും ഫോണ്‍ എടുത്തില്ല. ഇടത്തറ ഭാഗത്ത് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഓട്ടോറിക്ഷ നിര്‍ത്തിയെന്നും അതിനു ശേഷം സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ് പറയുന്നത്. സമീപത്തെ തോട്ടില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറഞ്ഞിരുന്നു. 

എന്നാല്‍ പൊലീസും അഗ്‌നിരക്ഷാ സേനയും ദിവസങ്ങളോളം തിരഞ്ഞങ്കിലും ഒരുസൂചയും കിട്ടയില്ല. ബന്ധുക്കള്‍ക്ക് സംശയമത്രയും പ്രദീപിനെയാണ്. എന്നാല്‍ സംഗീതിനെ പെട്ടെന്ന് കാണാതായെന്നും എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്നും ഉറപ്പിച്ചുപറയുകയാണ് പ്രദീപ്. ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇടയ്ക്ക് സംഗീത് പറഞ്ഞിരുന്നതായും, പ്രദീപ് പറയുന്നു.   

വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും സംഗീതിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മാതാവ് ജെസി വിദേശത്തു ജോലി ചെയ്യുന്നതിനാൽ അമ്മൂമ്മയ്ക്കും അമ്മയുടെ അവിവാഹിതരായ സഹോദരിമാരായ രാജമ്മയ്ക്കും സരസമ്മയ്ക്കും ഒപ്പമായിരുന്നു സംഗീത് കഴിഞ്ഞിരുന്നത്. 

മകന്റെ തിരോധാനമറിഞ്ഞ് അമ്മ ജെസിയും നാട്ടിൽ എത്തിയിരുന്നു. ഒക്ടോബർ ഒന്നിന് 4 മണിക്ക് കൂട്ടുകാരൻ പ്രദീപിനൊപ്പം പുറത്തുപോയ സംഗീത് തിരികെ രാത്രി ഏഴരയോടെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന ഓട്ടോയിൽ കയറി പോയി. പ്രദീപിന്റെ കുട്ടിക്കു സുഖമില്ലെന്നും ആശുപത്രിയിൽ പോകുകയാണെന്നു പറഞ്ഞാണു വീട്ടിൽ നിന്നിറങ്ങിയത്. സംഗീതിനെ രാത്രി വൈകിയും കാണാതായതോടെ രാജമ്മ ഫോണിൽ വിളിച്ചിട്ടും ആരും ഫോണെടുത്തില്ല.

11 മണിയോടെ ഇവരുടെ ബന്ധു അഭിലാഷാണ് സംഗീതിനെ കാണാനില്ലെന്ന വിവരം വീട്ടുകാരോട് പറയുന്നത്. സംഗീത് ആശുപത്രിയിൽ പോയില്ലെന്നും പ്രദീപും സംഗീതും മദ്യപിച്ചെന്നും ഇതിനുശേഷം പത്തനംതിട്ട–വടശേരിക്കര റോഡിൽ ഇടത്തറ മുക്കിനു സമീപം കടയിൽ എത്തിയെന്നും പറയുന്നു. 

സാധനങ്ങൾ വാങ്ങാനായി പ്രദീപ് കടയിൽ കയറിയപ്പോൾ ഓട്ടോ സ്റ്റാർട്ട് ചെയ്യാൻ സംഗീത് ശ്രമിച്ചുവത്രേ. അപകടമുണ്ടാകുമെന്നു കരുതി പ്രദീപ് ഓട്ടോ മാറ്റിയിടാൻ പറഞ്ഞു. കലുങ്കിനടുത്തായി ഓട്ടോ മാറ്റിയിട്ടു. 

ഓട്ടോയുടെ മുൻ സീറ്റിലാണു സംഗീത് ഇരുന്നിരുന്നത്. പ്രദീപ് തിരികെ കടയിലേക്കു കയറി. വൈകാതെ തോട്ടിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു കടയുടമയും പ്രദീപും പുറത്തിറങ്ങി നോക്കിയെങ്കിലും സംഗീതിനെ കണ്ടില്ലെന്നാണു മൊഴി. 

തോട്ടിൽ വീണതാകാമെന്നാണു കരുതി നാട്ടുകാരും പൊലീസും തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ ഓട്ടോയുടെ മുന്നിലിരിക്കുന്നയാൾ കൈലി ധരിച്ചിരുന്നുവെന്നും അതു സംഗീതല്ലെന്നുമാണു വീട്ടുകാരുടെ നിലപാട്. 

എന്നാൽ സംഗീതിന് ഓട്ടോയുടെ മുന്നിലിരിക്കുന്ന ശീലമുണ്ടെന്നും കാവി കൈലി ധരിച്ചിരുന്നതു സംഗീത് തന്നെയാണെന്നും പ്രദീപ് പറയുന്നു. സംഗീതിന്റെ ഫോൺ ചാർജ് ചെയ്യാനായി തന്റെ വീട്ടിൽ കുത്തിയിട്ടിരുന്നുവെന്നും പ്രദീപ് പറഞ്ഞു. 

സംഗീതിന്റെ കഴുത്തിൽ മൂന്നര പവന്റെ മാലയും കയ്യിൽ വാച്ചുമുണ്ടായിരുന്നു. പ്ലസ് ടു വരെ പഠിച്ച സംഗീത് സ്ലൊവേനിയയിലേക്കു വീസ കാത്തിരിക്കുകയായിരുന്നു. മലയാലപ്പുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഗീതിന്റെ മരണത്തിൽ ദുരൂഹത തെളിയണമെന്നും, സത്യം പുറത്ത് കൊണ്ടുവരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !