ഹൊസൂർ കൈരളി സമാജത്തിന്റ ഈവർഷത്തെ '' ഒരുമയുടെ... തനിമയുടെ..കൈരളിയുടെ ഓണാഘോഷം''

ബാംഗളൂർ;ഹൊസൂർ പ്രവാസിമലയാളി കൂട്ടായ്‌മ കൈരളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം അതി വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഓണാഘോഷം 2023 നോട് അനുബന്ധിച്ചു നടത്തുന്ന കലാകായിക മത്സരങ്ങൾ 22-ആം തിയതി ഞായറാഴ്ച അദിയമൻ എൻജിനീയറിങ് കോളേജ് മൈതാനത്തു സംഘടിപ്പിക്കുമെന്നും.ഓണാഘോഷം ഒക്ടോബർ 29-ആം തിയതി ഞായറാഴ്ച്ച ചൂഡപ്പ കല്യാണമണ്ഡപം ഓഡിറ്റോറിയതിലും നടത്തുമെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.

ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തുന്ന കലാകായിക മത്സരങ്ങളിൽ മുഖ്യ അതിഥിയായി മുൻ തൊഴിൽ വകുപ്പ് മന്ത്രി ആർ ബാലകൃഷ്ണ റെഡ്ഢിയും, 29 ന് ഓണഘോഷ ദിവസം ഹൊസൂർ എംഎൽഎ വൈ.പ്രകാശ്,ഹൊസൂർ മേയർ എസ്.എ സത്യ എന്നിവരും പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കേരള തനിമ വിളിച്ചോതുന്ന നാടൻ കലാ രൂപങ്ങളും വാദ്യ മേളങ്ങളും,ഘോഷയാത്രയും ഘോഷങ്ങൾക്ക് മിഴിവേകും.അതേ ദിവസം നാടൻ പാട്ടുകളുടെ രാജകുമാരി പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോയും ഉണ്ടാകുമെന്നും കൈരളി സമാജം ഭാരവാഹികൾ അറിയിച്ചു.

കൂടാതെ സാംസ്‌കാരിക സമ്മേളവും.കൈരളി രാഗമാലികയുടെ ഗാനമേളയും.കൈരളി ഡാൻസ് ക്ലസിന്റെ ഡാൻസും ഉണ്ടാകുമെന്നും ലോക മലയാളികളെ കൈരളി സമാജത്തിന്റെ ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !