വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമഞ്ചായത്ത് നിയമിച്ച ജീവനക്കാർക്ക് ശമ്പളം കിട്ടുന്നില്ലന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌, ആർ നികിതകുമാർ

വൈക്കം;വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഏക ആരോഗ്യ കേന്ദ്രമായ വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പഞ്ചായത്ത് നിയമിച്ച  ജീവനക്കാർക്ക് അഞ്ച് മാസമായി ശമ്പളം കിട്ടുന്നില്ല എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് നികിതകുമാർ.

നിലവിൽ 2 ലാബ് ടെക്നീഷ്യൻ മാരുo നാല് വാർഡ് ഫീൽഡ് സ്റ്റാഫും, ഒരു ഫാർമസിസ്റ്റും ഒരു ആംബുലൻസ് ഡ്രൈവറും ആണ് താത്കാലിക ജീവനക്കാരായി ഉള്ളത്. 

നിലവിൽ ആറു ജീവനക്കാർക്ക് എച്ച് എം സി വഴിയാണ് ശബളം നൽകുന്നത്. ആംബുലൻസ് ഡ്രൈവർക്ക് പാലിയേറ്റീവ് ഫണ്ടിൽ നിന്നും വണ്ടി വാടകയിൽ നിന്നുമാണ് ശമ്പളം നൽകുന്നു. 

ഡോക്ടർക്കും ഫാർമസിസ്റ്റിനുമുള്ള ശബളം നൽകുന്നത് പ്രേജക്ടായ് ആണ് നൽകുന്നത്. ഇമ്പ്ലിമെന്റിംങ്ങ് ഓഫീസറായിരുന്ന മെഡിക്കൽ ഓഫീസർ ഓരോ മാസവും  ശബള ബില്ല് തരുന്ന  മുറയ്ക്കാണ് ശമ്പളം മാറിയിരുന്നത് എന്നാൽ അന്നത്തെ മെഡിക്കൽ ഓഫീസർ ഹയർ സ്റ്റഡീസിനായ് വിദേശത്തു പോകാനായ്  മൂന്നു മാസത്തേക്ക് ലീവ് എടുത്തപ്പോൾ പകരം ചാർജ് കൈമാറാത്തതും ബില്ല്  മാസാ മാസം സബ്മിറ്റ് ചെയ്യാത്തതു കൊണ്ടുമാണ് ഡോക്ടറിന്റെയും ഫാർമസിസ്റ്റിന്റെയും സാലറി മുടങ്ങിയത്. 

ആദ്യം വന്ന  ബില്ലുകൾ മാറിയതിനാൽ ഒന്നാം ഗഡു ഫണ്ട് തീരുകയും രണ്ടാം ഗഡു ഫണ്ട്  അനുവദിക്കുന്ന മുറയ്ക്ക് സാലറി നൽകാമെന്ന് അവരെ അറിയിച്ചിട്ടുള്ളതാണ്. ഇതുവരെ അവർ പഞ്ചായത്തിനോട് യാതൊരു വിധ പരാതിയും പറഞ്ഞിട്ടില്ല. 

ഡോക്ടറും രോഗിയും തമ്മിൽ ഉള്ള തർക്കത്തെ തുടർന്ന് നടന്ന ജീവനക്കാരുടെ യോഗത്തിൽ സ്ഥിരം ജീവനക്കാരായ ചിലർ ബോധപൂർവ്വം ഈ വിഷയം ചർച്ചയാക്കുന്നതിൽ ഗൂഡ ലക്ഷ്യമുണ്ടെന്നും നികിതകുമാർ പറഞ്ഞു. 

പഞ്ചായത്തും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയും പല ആവർത്തി ഇടപെട്ടിട്ടും മരുന്നു കൊടുക്കുന്ന സ്ഥലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ  നടപടി സ്ഥിരം ജീവനക്കാർ സ്വീകരിക്കാത്തതിൽ നിന്നും ജനങ്ങളുടെ പ്രതിഷേധം ഉയർന്നു  വരുന്നതിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനാണ് ഈ വിഷയം ചർച്ച ആക്കുന്നത്. 

കൂടാതെ ഹോസ്പിറ്റലിന്റെ വികസനത്തിനായ് രോഗീപരിചരണത്തിനായും പഞ്ചായത്ത് 2022 - 23 കാലയളവിൽ 4615047 ലക്ഷം രൂപയുടെ പദ്ധതികൾ വെച്ചിരുന്നതിൽ 393398 ലക്ഷം രൂപ ചിലവഴിച്ചു. 

681079 ലക്ഷം രൂപ ചിലവഴിച്ചിട്ടില്ല.2023-24 7358596 ലക്ഷം രൂപ അനുവതിച്ചു ഇതു വരെ 1814445 ലക്ഷo രൂപ ചെലവഴിച്ചിട്ടുണ്ട്. ഈ രണ്ട് വർഷം കൊണ്ട് ഓൺ ഫണ്ടിൽ നിന്നും 512405 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട് ഇതാണ് വസ്തുക എന്നിരിക്കെ- 

പഞ്ചത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉണ്ടായിരിക്കുന്നത് ഹോസ്പിറ്റലിന്റെ വികസന കാര്യങ്ങളിൽ പഞ്ചായത്ത് നടത്തുന്ന ഇടപെടൽ ജനങ്ങൾ അറിയാതെ ഇരിക്കുന്നതിനും ഫാർമസിയുടെ മുന്നിലെ തിരക്കിൽ ബുദ്ധിമുട്ടുന്ന രോഗികളുടെ പ്രതിഷേധത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനും- 

സ്വന്തം കുഴപ്പം മറക്കുന്നതിനും അടിസ്ഥാന രഹിതമായ വാർത്ത നൽക്കുന്നതെന്നും, ഇത് അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയണമെന്ന് പഞ്ചായത്ത് ഭരണസമതി പ്രസിഡന്റ് നികിതകുമാർ അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !