പാലാ;കൊല്ലപ്പള്ളി അന്ത്യാളം റൂട്ടിൽ വിദ്യാർത്ഥികളെ കൊണ്ടുപോയ സ്‌കൂൾ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം.' വൻ ദുരന്തം ഒഴിവായത്‌ തലനാരിഴയ്ക്ക്.

പാലാ ;കൊല്ലപ്പള്ളി അന്ത്യാളം റൂട്ടിൽ സ്കൂൾ ബസ് അപകടത്തിൽ പെട്ട് വീട് തകർന്നു.എഴാച്ചേരി പായപ്പാർ റൂട്ടിൽ റോഡ് പുറമ്പോക്കിൽ ളാലം തോടിന്റെ കരയിൽ താമസിക്കുന്നഎസ്ടി വിഭാഗക്കാരായ ബാബു പാണ്ടി പാറയിൽ എന്ന തൊഴിലാളിയുടെ വീട്ടിലേക്കാണ് അമനകരയിലെ സ്വകാര്യ സ്കൂളിന്റെ ബസ് ഇടിച്ചു കയറിയത്. അപകടത്തിൽ വീട് ഭാഗികമായി തകർന്നു,

വീട്ടിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് പകടം സംഭവിച്ചത്. അശാസ്ത്രീയമായ റോഡ് നിർമ്മാണവും വഴിക്ക് വീതികുറവുമാണ് അപകടം സംഭവിക്കാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്നതിനിടയി നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂൾ ബസ് അപകടത്തിൽ പെട്ടത് പകടത്തിൽ ആർക്കും പരിക്കില്ല. അന്ത്യാളം റോഡ് പുറമ്പോക്കിൽ ളാലം തോടിന്റെ കരയിൽ ഏതാണ്ട് 70 - വർഷത്തോളമായി താമസിച്ചു വരുന്ന S.T. (മലയരയ ) വിഭാഗത്തിൽ പെട്ട കുട്ടികൾ ഉൾപ്പടെ 15 ഓളം അംഗങ്ങൾ ഇവിടെതാമസിക്കുന്നുണ്ട്.

മാറി മാറി വരുന്ന സർക്കാറുകളുടെ  മുമ്പിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അനവധി നിവേദനങ്ങൾ കൊടുത്തെങ്കിലും സ്വന്തമായി ഒരു  തുണ്ട് വീടോ ഭൂമിയോ ഇവർക്ക് ഇതുവരെ അനുവദിച്ചിട്ടില്ല. മഴക്കാലത്ത് മിനിമം നാല് തവണ എങ്കിലും തോട് പുറമ്പോക്കിൽ താമസിക്കുന്ന ഇവരുടെ വീടുകളിൽ വെള്ളം കയറാറുള്ളതായി വീട്ടുകാർ പറഞ്ഞു.

കഴിഞ്ഞ പ്രളയകാലത്ത് വീടും ഗൃഹോപകരണങ്ങളും ഒലിച്ചുപോയ ഇവർക്ക് സേവാഭാരതി പ്രവർത്തകർ ഇടപെട്ടാണ് വാസയോഗ്യമായ താൽക്കാലിക വീടും ഗൃഹോപകരണങ്ങളും വസ്ത്രവും നൽകിയത്.പരിമിതമായ സ്ഥലത്ത് റോഡ് പുറമ്പോക്കിൽ താമസിക്കുന്ന ഇവർക്ക് സുരക്ഷയ്ക്കായി വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്നതിന് വേണ്ടി രണ്ട് ഹമ്പുകൾ അടിയന്തിരമായി നിർമ്മിക്കേണ്ടതുണ്ട്. 

കൂടാതെ ബന്ധപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും മുൻകയ്യെടുത്ത് അനുയോജ്യമായ രീതിയിൽ ഇവർക്ക് സ്ഥലവും വീടും നൽകണമെന്ന് സ്ഥലം സന്ദർശിച്ച ബിജെപി പാലാ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജയൻ കരുണാകരൻ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !