ന്യൂഡല്‍ഹി:ഹമാസിനെ ഭീകരസംഘടനയായി ഇതുവരെയും മുദ്രകുത്തിയിട്ടില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹമാസിനെ സംബന്ധിച്ച സി.പി.എം. കാഴ്ചപ്പാട് ആരാഞ്ഞപ്പോഴാണ് സി.പി.എം. ജനറല്‍ സെക്രട്ടറി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ എത്തിയ സംഘടനയാണ് ഹമാസ്. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ കാഴ്ചപ്പാട് എന്താന്നെന്നും യെച്ചൂരി ചോദിച്ചു.
ഹമാസിനെ ഭീകരസംഘടനയായി തരൂര്‍ വിശേഷിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍, കേരളത്തില്‍ നടന്ന കാര്യത്തെ കുറിച്ച് കേരളനേതാക്കള്‍ പ്രതികരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. അതേസമയം ഹമാസിനെ കുറിച്ചുള്ള സി.പി.എം. കാഴ്ചപ്പാട് എന്താണെന്നുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ യെച്ചൂരി ഒഴിഞ്ഞു.
പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് സി.പി.എം. ഞായറാഴ്ച ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തും. ഡല്‍ഹിയിലുള്ള മുഴുവന്‍ പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി അംഗങ്ങളും ധര്‍ണ്ണയില്‍ പങ്കെടുക്കും. ഉച്ചക്ക് 12 മണിക്കാണ് ധര്‍ണ്ണ.
സി.പി.എം. കേന്ദ്രകമ്മിറ്റി ഓഫീസ് ആയ എ.കെ.ജി. ഭവന് സമീപത്താണ് ധര്‍ണ്ണ നടത്തുന്നത്. സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം അംഗങ്ങള്‍ സുര്‍ജിത്ത് ഭവനില്‍ നിന്ന് ഒരുമിച്ചാകും ധര്‍ണ്ണ നടക്കുന്ന സ്ഥലത്തേക്ക് പോകുക. ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.