കൊച്ചി കളമശേരിയിൽ ഉണ്ടായ സ്ഫോടനത്തിനു പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം.എറണാകുളത്തും തൃശൂരും,പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാൻഡുകളിലും സുരക്ഷ ശക്തമാക്കാനും നിദേശം

കൊച്ചി: കളമശേരിയിൽ സ്ഫോടനമുണ്ടായതിനു പിന്നാലെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ്. എറണാകുളത്തും തൃശൂരും അതീവ ജാഗ്രത പുലർത്താനാണു നിർദേശം. പ്രധാന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദേശം നൽകി.


തീവ്രവാദ വിരുദ്ധ സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും കളമശേരിയിലെത്തി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അജിത് കുമാർ സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തും. എൻഐഎയും പ്രാഥമിക അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്താകെ പരിശോധന നടത്താനും നിർദേശം നൽകി. കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചു.

ഫയർഫോഴ്സ് അടക്കമുള്ള റെസ്ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നു. ഏതു തരത്തിലുള്ള സ്ഫോടനമാണു നടന്നതെന്നു വിദഗ്ധ പരിശോധനയ്ക്ക‌ുശേഷം മാത്രമേ പറയാനാകൂ. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ്. ഉഗ്രസ്ഫോടനം രാവിലെ 9.30 ന് കൺവെൻഷൻ സെന്ററിനുള്ളിൽ. തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായെന്ന് ദൃക്സാക്ഷികൾ. കൺവെൻഷൻ നടക്കുന്നത് കളമശ്ശേരി സാമ്രാ കൺവെൻഷൻ സെന്ററിൽ.

സ്ഫോടനം നടന്ന ഹാൾ പോലീസ് സീൽ ചെയ്തു, കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുന്നു.

അന്വേഷണത്തിനുശേഷം മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂവെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. എല്ലാ തരത്തിലുമുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച തുടങ്ങിയ കൺവെൻഷന്റെ സമാപനദിനമാണ് അതിനാൽ ഉണ്ടായിരുന്നത് 2500 ലേറെ പേർ. സമ്മേളനം തുടങ്ങി അരമണിക്കൂറിനകം പൊട്ടിത്തെറി ഉണ്ടായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !