അമൽ കെ ദേവ് ✍
എറണാകുളം;കൊച്ചി കളമശേരിയിൽ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ ബന്ധപ്പെട്ടു സ്ഥിതിഗതികൾ വിലയിരുത്തി.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ മുതിർന്ന ഉദ്യോഗസ്ഥർ കേരളത്തിലേക്ക് തിരിച്ചിട്ടുള്ളതായി അമിത്‌ഷാ മുഖ്യമന്ത്രിയെ അറിയിച്ചു NIA അടക്കമുള്ള അന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥരാണ് വിശദമായ അന്വേഷണത്തിന് തിരിച്ചിരിക്കുന്നത്.അതേ സമയം എറണാകുളം കോട്ടയം ജില്ലകളിലെ വിദഗ്‌ദ്ധരായ ഡോക്‌ടർമാരോട് എറണാകുളത്തെത്താൻ ആരോഗ്യമന്ത്രി നിർദേശം നൽകി ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകി.സ്ഫോടനത്തിൽ പരിക്കേറ്റ ഏഴോളം പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു ഒരു മരണം മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.സംസ്ഥാനത്ത് പോലീസ് ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു.ബസ്റ്റാണ്ടുകളിലും റെയിൽവേസ്റ്റേഷനുകളിലും.
എറണാകുളം തൃശൂർ ജില്ലകളിൽ അതീവ ജാഗ്രതയും പ്രഖ്യാപിച്ചു.സംഭവ സ്ഥലത്തേക്ക് പ്രതിപക്ഷ നേതാവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.ഡിജിപിയും ജില്ലാ കളക്ടറും സംഭവ സ്ഥലം സന്ദർശിക്കുന്നു.കൂടുതൽ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.