തൃശൂര്‍: പൊലീസുകാരനെ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ ഗീതു കൃഷ്ണന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ ഗീതു കൃഷ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ ഗീതു കൃഷ്ണൻ കഴിഞ്ഞ കുറച്ചു കാലമായി തൃശൂർ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഗീതു കൃഷ്ണന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് സൂചന. ഇതേത്തുടർന്ന് ഇയാൾ കഴിഞ്ഞ കുറച്ചുകാലമായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നു. സഹപ്രവർത്തകരോട് അധികം സംസാരിക്കാറില്ലായിരുന്നു. ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്ന ഗീതു കൃഷ്ണൻ ഇന്ന് പുലർച്ചെയോടെയാണ് ജീവനൊടുക്കിയത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊല്ലത്തുനിന്ന് ഇദ്ദേഹത്തിന്‍റെ ബന്ധുക്കൾ തൃശൂരിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് അറിയിച്ചു. ഇയാളുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്നു തന്നെ കൊല്ലത്തേക്ക് കൊണ്ടുപോകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.