കാപ്പുന്തല: സൗദിയിൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നു കാൽവഴുതി വീണ് ഗുരുതരമായി പരുക്കേറ്റു ആശുപത്രിയിൽ മരണപ്പെട്ട ആൻസ് ജോർജിന്റെ (46) അവയവങ്ങൾ നിരവധി പേർക്ക് പുതുജീവനേകും.
സൗദിയിൽ മസ്തിഷ്ക മരണം സംഭവിച്ച കാപ്പുന്തല സ്വദേശി ആൻസ് ജോർജിന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്തു. ജോലിക്കിടെ വീണു ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
റിയാദിലെ ആശുപത്രിയിലെ ചികിത്സയ്ക്കിടെ 14നു മസ്തിഷ്ക മരണം സംഭവിക്കുകയും തുടർന്ന് ആശുപത്രി അധികൃതർ റിയാദിൽ ഒപ്പം ഉണ്ടായിരുന്ന സഹോദരൻ ആൽബിയുടെയും നാട്ടിലുള്ള ആൻസിന്റെ ഭാര്യ സിന്ധുവിന്റേയും കുടുംബത്തിന്റെയും സമ്മതപ്രകാരം അവയവ ദാനത്തിനു വേണ്ട നടപടികൾ സ്ഥിരീകരിക്കുകയായിരുന്നു.
കാപ്പുന്തല പഴുക്കാത്തറയിൽ ടി.എ.ജോർജിന്റെയും ആനിയമ്മയുടെയും മകനാണ് ആൻസ്. സഹോദരൻ ആൽബിക്കൊപ്പം റിയാദിൽ നിന്നു 300 കിലോമീറ്റർ അകലെ അൽഗാദ് എന്ന സ്ഥലത്തു വർക്‌ഷോപ് നടത്തി വരികയായിരുന്നു. 5–ാം തീയതി ജോലിക്കിടെ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നു കാൽവഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് മരണം സംഭവിക്കുകയായിരുന്നു.
ആൻസിന്റെ ഭാര്യ സിന്ധു മേട്ടുംപാറ ആശാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിനു, അൻസു (ഇരുവരും സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ). മറ്റു നടപടികൾ പൂർത്തിയാക്കി ആൻസിന്റെ മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു നാട്ടിലുള്ള സഹോദരൻ ജോയിസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.