ന്യൂഡൽഹി; ഇസ്രയേലിൽനിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ പ്രത്യേക പ്രത്യേക വിമാനം ഡൽഹിയിലെത്തി. ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രയേലിൽ നിന്നെത്തിയ 212 പേരുടെ സംഘത്തിൽ 7 മലയാളികളുണ്ട്.
മലയാളികളുടെ എണ്ണം ഇതിലും കൂടാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പുലർച്ചെ ആറു മണിയോടെയാണ് വിമാനം എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ യാത്രക്കാരെ സ്വീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ടെൽഅവീവിൽനിന്നു വിമാനം പുറപ്പെട്ടത്. മലയാളി വിദ്യാർഥികളെ 8.20നുള്ള വിസ്താര വിമാനത്തിൽ തിരുവനന്തപുരത്തേക്ക് അയയ്ക്കും.
ഡൽഹി വിമാനത്താവളത്തിൽനിന്നു തന്നെയാണ് ഇവർ നാട്ടിലേക്ക് മടങ്ങുന്നത്. 11.50ന് തിരുവനന്തപുരത്തെത്തും. മടങ്ങിയ മലയാളികളിൽ കൂടുതലും വിദ്യാർഥികളാണ്. ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്റെ ഭീകരതകൾ ഒന്നും തന്നെ കാര്യമായി നേരിട്ടില്ല എന്നാണ് മടങ്ങി എത്തിയ മലയാളികളുടെ പ്രതികരണം.
പിഎച്ച്ഡി വിദ്യാർഥിയായ കണ്ണൂർ ഏച്ചൂർ സ്വദേശി എം.സി.അച്ചുത്, ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ കൊല്ലം കിഴക്കും ഭാഗം സ്വദേശിനി ഗോപിക ഷിബു, പിഎച്ച്ഡി വിദ്യാർഥി മലപ്പുറം പെരിന്തൽ മണ്ണമേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത്, പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശിനി ദിവ്യ റാം, പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർഥിനി പാലക്കാട് സ്വദേശിനി നിള നന്ദ,
മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ ടി.പി. രസിത (ഇരുവരും പോസ്റ്റ് ഡോക്ടറൽ വിദ്യാർഥികൾ) കൊല്ലം കിഴക്കും ഭാഗം സ്വദേശിനി ഗോപിക ഷിബു, കണ്ണൂർ ഏച്ചൂർ സ്വദേശി എം.സി.അച്ചുത്, മലപ്പുറം പെരിന്തൽമണ്ണ മേലാറ്റൂർ സ്വദേശിനി ശിശിര മാമ്പറം കുന്നത്ത് എന്നിവരാണ് സംഘത്തിലെ മലയാളികള്‍.ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി മടങ്ങിയെത്തിയവരെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ഡൽഹി വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.