തിരുവനന്തപുരം: കെകെ ശൈലജയുടെ 'ഹമാസ് ഭീകരര്‍' പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.
പലസ്തീൻ ജനതയുടെ അവകാശങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന കടന്ന് കയറ്റത്തിനെതിരെയായിരുന്നു നേരത്തെ രാജ്യത്ത്നേറെ നിലപാട് എന്നാല്‍ അതില്‍ നിന്ന് വ്യത്യാസം വന്നത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതീവ ഗുരുതരമായ സ്ഥിതി പരിഹരിക്കാനുള്ള ഇടപെടലാണ് നടത്തേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
യുദ്ധ തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും പലസ്തീൻ ജനതയോട് വര്‍ഷങ്ങളായി ഇസ്രായേല്‍ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്നുമായിരുന്നു കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം. യുദ്ധങ്ങള്‍ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്.
ഇസ്രായേല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച കര യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ ഭീകരതകള്‍ക്കാണ് സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വര്‍ഗീയ ലഹളകളിലും നരകയാതനകള്‍ക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും കെകെ ശൈലജ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.