ഞങ്ങളുടെ മുഖ്യ ശത്രു ബിജെപിയാണ്.‘കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നു 'ജെഡിഎസ് വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ പ്രതികരണം

തിരുവനന്തപുരം: ബിജെപിയുമായി ചേര്‍ന്നുപോകുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദന്‍. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ബിജെപിയുമായി ചേര്‍ന്നുപോകാന്‍ ഒരു പാര്‍ട്ടി തീരുമാനിക്കുന്നു. അതിന്റെ കേരള ഘടകം ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ച് ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നു, 

കേരളത്തിലെ ജെഡിഎസിന്റെ ധാര്‍മികതയ്ക്ക് എന്താണ് കുറവെന്ന് എം.വി ഗോവിന്ദന്‍ ചോദിച്ചു.‘ബിജെപി വിരുദ്ധമാണ് ഒന്നാമത്തെ കാര്യം. അവര്‍ക്കെതിരെ പ്രവത്തിക്കുകയാണ് ചെയ്യുന്നത്. കൃത്യമായ നിലപാടുള്ള പാര്‍ട്ടിയാണ് ഇടതുപക്ഷപാര്‍ട്ടി. ബിജെപിക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ഞങ്ങളുടെ മുഖ്യ ശത്രു ബിജെപിയാണ്. അവര്‍ ഇവിടെ ജയിക്കാനുള്ള ഒരു സാധ്യതയുമില്ല’.

‘കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നു. ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്. ദേവഗൗഡ തിരുത്തിയിട്ടും മാധ്യമങ്ങള്‍ക്ക് മനസിലാവുന്നില്ല. പറഞ്ഞത് ഇടത് പക്ഷത്തോടൊപ്പമാണ് കേരള ഘടകം എന്നാണ്. മുഖ്യമന്ത്രി തന്നെ നിലപാട് വിശദീകരിച്ചതാണ്. ഇതെല്ലം ഇവന്റ് മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമാണ്’, എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു’

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !