ടെല്‍ അവീവ് : ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷത്തിന് അയവായില്ല. വ്യോമാക്രമണങ്ങളില്‍ ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രായേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്‌സിനും പരിക്കേറ്റു.ഗാസാ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു കുടുംബത്തിലെ 20 പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 130 ഇസ്രായേല്‍ പൗരന്മാര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി.ഇവരെ വിട്ടയക്കണമെങ്കില്‍ തടവിലുള്ള പലസ്തീന്‍ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം. ഹമാസ് ആക്രമണത്തില്‍ പത്ത് നേപ്പാള്‍ പൗരന്മാരും, ഇസ്രായേല്‍ സേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്‌കാരും, രണ്ട് യുക്രൈന്‍ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
നാല് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അമേരിക്കയോ ഇസ്രായേലോ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേരും. അടച്ചിട്ട മുറിയിലാണ് യോഗം ചേരുക. അതേസമയം ഇസ്രായേലിൽ നിന്നും ഇന്ത്യൻ വിദ്യാർഥികളേ ഒഴിപ്പിക്കാൻ തീരുമാനം.
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ സൂക്ഷ്മമായും വീക്ഷിക്കുകയാണ്. കൂടാതെ അർദ്ധരാത്രിക്ക് ശേഷവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചർച്ചകളിൽ മുഴുകി എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോൾ ഇസ്രായേലിന്റെ പല ഭാഗത്തും കുടുങ്ങി കിടക്കുകയാണ്.
ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ച വിവരം വിദേശകാര്യ സഹ മന്ത്രി മീനാക്ഷി ലേഖി ആണ് വ്യക്തമാക്കിയത്. വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
അതേസമയം, ഇന്ത്യയിൽ സൈനികർക്ക് തയ്യാറായി നിൽക്കാൻ നിർദ്ദേശം നല്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. വ്യോമ, നാവിക സേനയോട് തയ്യാറാകാനാണ് നിർദ്ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.