ബെൽഫാസ്റ് : നോർത്തേൺ അയർലണ്ടിലെ ഡെറിയിലെ താമസക്കാരായ ജിബു തോമസിന്റെയും ബിനി ജിബുവിന്റെയും മകൾ ഡോണ ജിബു, കാലാപിള്ളില്, നിര്യാതയായി. ഡോണ ജിബുവിനു 16 വയസായിരുന്നു.
ബഹ്റൈനില്‍ ജീവിച്ചിരുന്ന ജിബുവിന് മകള്‍ ഡോണയുടെ രോഗ വിവരം അറിഞ്ഞത് മുതല്‍ എങ്ങനെയും കുഞ്ഞിനെ മരണത്തില്‍ നിന്നും രക്ഷിക്കണം എന്ന ഒരൊറ്റ ആഗ്രഹം മാത്രം ആയിരുന്നു മനസ്സില്‍.
മകളുടെ രോഗത്തിന് ഏറ്റവും വിദഗ്ധ ചികിത്സ ലഭിക്കാന്‍ പറ്റിയ ഇടം യുകെ മാത്രമാണ് എന്ന ഡോക്ടര്‍മാരുടെ വാക്കുകള്‍ കേട്ടാണ്, ഇല്ലാത്ത പണം മുടക്കി ഏജന്‍സി വഴി കെയറര്‍ വിസ സ്വന്തമാക്കി ജിബുവും കുടുംബവു യുകെയില്‍ എത്തിയത്.
യുകെയില്‍ എത്താനുള്ള വഴികള്‍ തേടിയ കുടുംബം കുട്ടിക്ക് വിദഗ്ധ ചികിത്സ നല്കാന് ഏര്‍പ്പാടുകള്‍ ചെയ്തത് ബ്രിസ്റ്റോള്‍ ഹോസ്പിറ്റലില്‍ ആയിരുന്നു. ഇവിടെ സ്റ്റെം സെല്‍ ചികിത്സ അടക്കം നല്‍കിയാണ് ഡോണയെ ജീവിതത്തിലേക്ക് മടക്കി എത്തിച്ചത്.
ആറുമാസം മുന്‍പ് ചികിത്സക്ക് ശേഷം പുഞ്ചിരിയോടെ മടങ്ങിയ ഡോണ തുടര്‍ ചികിത്സയുടെ ഭാഗമായി എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പരിശോധനകള്‍ക്ക് എത്തുമായിരുന്നു. അടുത്തിടെ വരെ നടന്ന എല്ലാ പരിശോധനകളും പൂര്‍ണ വിജയം എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
എന്നാല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയപ്പോഴാണ് രക്തത്തില്‍ ചില വേരിയേഷനുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ വിദഗ്ധര്‍ ഏറ്റെടുക്കുമ്പോഴേക്കും ഡോണയെ ന്യുമോണിയ പിടികൂടിയിരുന്നു. ഒടുവില്‍ അതിവേഗം വ്യാപിച്ച ഇന്ഫെക്ഷന് മരുന്നുകള്‍ കൊണ്ട് ചെറുക്കാനാകാതെ വന്നതോടെ കുട്ടിയുടെ മരണം ഇന്നലെ അതീവ വേദനയോടെ മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും തേടി എത്തുക ആയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.