കണ്ണൂർ : കണ്ണൂർ കാങ്കോലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.
പെരിങ്ങോം കാങ്കോലിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ദാരുണ സംഭവമുണ്ടായത്. കണ്ണൂർ ചെക്കിക്കുളം സ്വദേശിനി പ്രസന്ന വി കെ (38 ) യാണ് ഭർത്താവ് വെട്ടി കൊലപ്പെടുത്തിയത്.
ഭർത്താവ് ഷാജി പയ്യന്നൂർ പോലീസിൽ കീഴടങ്ങി. പ്രസന്നയുടെ തല വേർപെട്ട നിലയിലായിരുന്നു.എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാരണം വ്യക്തമല്ല.
ഇൻക്വസ്‌റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കൊണ്ടുപോകും. ഇവർക്ക് 3 മക്കളുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.