വ്ലോഗർമാർ, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാർ ശ്രദ്ധിക്കുക


കേരളാപോലീസ് മുന്നറിയിപ്പ് ശ്രദ്ധിക്കുക. കേരപോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വ്ലോഗർമാർ, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാർ ശ്രദ്ധിക്കുക.

നിങ്ങളുടെ പേജുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം.
സോഷ്യൽ മീഡിയകളിൽ സജീവമായവരുടെ പേജുകൾ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന ഹാക്കർമാർ കേരളത്തെ ലക്ഷ്യം വെക്കുന്നതായി സൂചന. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യം.
ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്സൈറ്റ് സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യ പരിപാടി. ഇൻഫ്ലൂവൻസർമാർ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം (Content), സംഗീതം (Music) തുടങ്ങിയവ സോഷ്യൽമീഡിയയിലെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമങ്ങൾ പാലിക്കുന്നില്ല, മോണിറ്റൈസേഷൻ നടപടിക്രമങ്ങൾ, കോപ്പിറൈറ്റ് നിയമലംഘനം എന്നിവ ചൂണ്ടിക്കാണിച്ചായിരിക്കും തട്ടിപ്പുകാർ സമൂഹമാധ്യമ എക്കൌണ്ടുകളിലേക്ക് സന്ദേശങ്ങൾ അയക്കുന്നത്. സമൂഹ മാധ്യമ കമ്പനികളിൽ നിന്നുമുള്ള സന്ദേശങ്ങളാണെന്നുകരുതി ഉപയോക്താക്കൾ അതിൽ ക്ലിക്ക് ചെയ്യുകയും, ശരിയായ സന്ദേശങ്ങളെന്നു തെറ്റിദ്ധരിച്ച് അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ നൽകുന്നതോടെ, യൂസർനെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാർ നേടിയെടുക്കുകയും, അതുവഴി സോഷ്യൽ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ഇത്തരത്തിൽ തട്ടിയെടുക്കുന്ന സോഷ്യൽമീഡിയ ഹാന്റിലുകൾ തിരികെകിട്ടുന്നതിന് വൻ തുകയായിരിക്കും ഹാക്കർമാർ ആവശ്യപ്പെടുക. മാത്രവുമല്ല, തട്ടിയെടുത്ത എക്കൌണ്ടുകൾ വിട്ടുകിട്ടുന്നതിന് പണം, അവർ അയച്ചു നൽകുന്ന ക്രിപ്റ്റോ കറൻസി വെബ്സൈറ്റുകളിൽ നിക്ഷേപിക്കുന്നതിനായിരിക്കും ഉപയോക്താവിനോട് ആവശ്യപ്പെടുന്നത്. തൃശൂർ സിറ്റി പോലീസ് നടത്തിയ സൈബർ പട്രോളിങ്ങിൽ മെറ്റയുടേതിന് സമാനമായ നിരവധി ഫേക്ക് സമൂഹമാധ്യമ എക്കൌണ്ടുകൾ കണ്ടെത്തുകയുണ്ടായി. ഇത്തരം എക്കൌണ്ടുകളെ നീക്കം ചെയ്യുന്നതിന് ഫേസ്ബുക്കിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിവിധ സർക്കാർ വകുപ്പുകളുടേയും, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്കുവേണ്ടിയും, സിനിമാ താരങ്ങൾക്കും സെലിബ്രിറ്റികൾക്കുവേണ്ടിയും സമൂഹ മാധ്യമ എക്കൌണ്ടുകൾ കൈകാര്യം ചെയ്യുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അറിയിക്കുന്നു.
തൃശൂർ സിറ്റി പോലീസ് സൈബർ സെൽ വിഭാഗം നൽകുന്ന മുന്നറിയിപ്പ്:
1. സോഷ്യൽമീഡിയ ഉപഭോക്താക്കൾ അവരുടെ സോഷ്യൽമീഡിയ ഹാന്റിലുകൾക്കും, അതിനോട് ബന്ധപ്പെടുത്തിയിരിക്കുന്ന ഇ-മെയിൽ എക്കൌണ്ടിനും സുദൃഢമായ പാസ് വേഡ് ഉപയോഗിക്കുക. പാസ് വേഡുകൾ എപ്പോഴും ഓർമ്മിച്ചുവെക്കുക.
2. മൊബൈൽഫോൺ, ലാപ്ടോപ്പ് കമ്പ്യൂട്ടർ തുടങ്ങിയവ നഷ്ടപ്പെടുമ്പോൾ ബാങ്ക് എക്കൌണ്ടുകൾ സുരക്ഷിതമാക്കുന്നതുപോലെ, ഇത്തരം ഉപകരണങ്ങളിൽ ലോഗിൻ ചെയ്തിരിക്കുന്ന സമൂഹ മാധ്യമ എക്കൌണ്ടുകളും സുരക്ഷിതമാക്കുക.
3. സമൂഹ മാധ്യമ എക്കൌണ്ടുകൾക്ക് ദ്വിതല സുരക്ഷ (Two Step Verification) ഉറപ്പുവരുത്തുന്നതിന് Google Authenticator പോലുള്ള സോഫ്റ്റ് വെയറുകളുടെ സഹായം തേടുക.
4. സമൂഹ മാധ്യമങ്ങളോട് ബന്ധിപ്പിച്ചിട്ടുള്ള ഇ-മെയിൽ, മെസെഞ്ചർ, ഇൻസ്റ്റഗ്രാം ഡയറക്ട് തുടങ്ങിയവയിൽ വരുന്ന സന്ദേശങ്ങളോടും, മൊബൈൽഫോണിൽ വരുന്ന SMS സന്ദേശങ്ങളോടും സൂക്ഷ്മതയോടെ പ്രതികരിക്കുക. അനാവശ്യ ലിങ്കുകളിൽ ക്ലിക്കുചെയ്യരുത്.
5. സോഷ്യൽമീഡിയ എക്കൌണ്ടുകളിൽ വരുന്ന സന്ദേശങ്ങൾ, ലിങ്കുകൾ എന്നിവയുടെ വെബ്സൈറ്റ് വിലാസം (URL) പ്രത്യേകം നിരീക്ഷിക്കുക.
6. നിങ്ങളുടെ സോഷ്യൽമീഡിയ എക്കൌണ്ടുകൾ ഹാക്ക്ചെയ്യപ്പെട്ടാൽ സൈബർസെൽ സഹായം തേടുക.
സൈബർ പട്രോളിങ്ങ്.
ഓൺലൈൻ രംഗത്തെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് പോലീസിന്റെ നിരീക്ഷണ സംവിധാനമാണ് സൈബർ പട്രോളിങ്ങ്. സമൂഹമാധ്യമങ്ങൾ, വെബ്സൈറ്റുകൾ, സംശയാസ്പദമായ ലിങ്കുകൾ എന്നിവയിലെ ഉള്ളടക്കങ്ങൾ ഇന്റർനെറ്റ് ടൂളുകൾ ഉപയോഗിച്ച് കണ്ടെത്തുന്ന രീതിയാണ് സൈബർ പട്രോളിങ്ങിൽ അവലംബിക്കുന്നത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !