ശരീരഭാരം കുറയ്ക്കുന്നതിനായി നിരവധി ഡറ്റുകള്‍ എല്ലാവരും പരീക്ഷിക്കാറുണ്ട്. ഡയറ്റ് ചാര്‍ട്ട് ഉണ്ടാക്കുന്നവരോട് കിഴങ്ങ് വര്‍ഗം ഉപേക്ഷിക്കാൻ പറയാറുണ്ട്.
എന്നാല്ഇത്തരക്കാര്ക്ക് കഴിക്കാൻ കഴിയുന്ന ഒരു കിഴങ്ങ് വര്‍ഗമാണ് മധുര കിഴങ്ങ് അഥവാ സ്വീറ്റ് പൊട്ടറ്റോ. മധുരക്കിഴങ്ങില്‍ നിരവധി പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. നാരുകള്‍ ധാരാളം അടങ്ങിയതിനാലും കലോറി കുറവായതിനാലും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാൻ കഴിയുന്ന ഒരു ഭക്ഷണമാണ്.
മധുര കിഴങ്ങില്‍ വൈറ്റമിന്‍ എ, ഡി, ബി, ബി6, ബയോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ കലോറി കുറവായതിനാല്‍ ശരീരഭാരം കൂടില്ല. നാരുകളോടൊപ്പം വൈറ്റമിന്‍സ്, ധാതുക്കള്‍, ആന്റി ഓക്സിഡന്‍സ് എന്നിവയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവയില്‍ ഗ്ലൈസമിക് ഇൻഡക്സ് കുറവായതിനാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് തടയും. വെള്ളത്തിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തും. വ്യായാമത്തിന് മുൻപും ശേഷവും ഒരുപോലെ കഴിക്കാവുന്ന ഭക്ഷണം കൂടിയാണിത്.
സാലഡ് ആയും പുഴുങ്ങിയുമെല്ലാം ഇവ കഴിക്കാവുന്നതാണ്. കൂടാതെ, ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ദഹനത്തെ സഹായിക്കുകയും ചെയ്യും. മധുരക്കിഴങ്ങില്‍ കൂടിയ തോതിലുള്ള ആന്റിഓക്സിഡന്റ്സ് നെഞ്ചിനുണ്ടാകുന്ന എരിച്ചല്‍, ആസ്തമ, ശ്വാസനാള രോഗം എന്നിവ ഇല്ലാതാക്കും.
ധാരാളം ആരോഗ്യ ഗുണങ്ങളുളള മധുരക്കിഴങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വൈറ്റമിൻ - സി. അമിതവണ്ണം, കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുള്ള ആളുകള്‍ക്ക് അവ നിയന്ത്രിക്കാൻ മധുരക്കിഴങ്ങിലെ പോഷകങ്ങളും ഉയര്‍ന്ന തോതിലുള്ള നാരുകളും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ശരീരത്തിനാവശ്യമില്ലാത്ത റാഡിക്കലുകളെ ഇവ ഇല്ലാതാക്കും. കാര്‍ബോഹൈട്രേറ്റ്സ് ധാരാളം അടങ്ങിയിട്ടുളളതിനാല്‍ എനര്‍ജി കിട്ടാന്‍ സഹായിക്കുന്നതാണ് ഇവ. എന്നാല്‍, ഇവയില്‍ കാര്‍ബോഹൈട്രേറ്റ്സ് അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.