സ്ത്രീധനമായി,ബൈക്ക് വാങ്ങി നല്‍കിയില്ല; 22കാരിയെ ഭര്‍ത്താവും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തി; മൃതദേഹം തറയ്ക്കുള്ളില്‍ കുഴിച്ചിട്ടു,

ലഖ്‌നൗ: ചോദിച്ച സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവും അച്ഛനും ചേര്‍ന്ന് 22കാരിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറയില്‍ കുഴിച്ചിട്ടു.

കൃത്യം നടത്തിയതിന് പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ അസംഗഢിലാണ് സംഭവം. അനിതയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 

ഒരുവര്‍ഷം മുന്‍പായിരുന്നു സൂരജും അനിതയും തമ്മിലുള്ള വിവാഹം. സ്ത്രീധനത്തെ ചൊല്ലി സൂരജിന്റെ വീട്ടുകാര്‍ നിരന്തരം അനിതയെ പീഡിപ്പിക്കുമായിരുന്നെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. അടുത്തിടെയായി മോട്ടോര്‍ ബൈക്ക് വാങ്ങി നല്‍കാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നതായും സഹോദരന്‍ പറഞ്ഞു. 

ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. വീടിന്റെ തറയ്ക്കടിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ പറഞ്ഞു. 

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ സ്ത്രീധനം, പീഡനം, കൊലപാതകം എന്നീ കുറ്റങ്ങള്‍ പ്രകാരം കേസ് എടുത്തതായും പൊലിസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !