കൊച്ചി: അടുത്തിടെയുണ്ടായ ചില സുരക്ഷാവീഴ്ചകളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ സുരക്ഷ ശക്തമാക്കാന്‍ തീരുമാനം.ഇതുസംബന്ധിച്ച നോട്ടീസ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍ ഇന്നലെ പുറത്തിറക്കി.
ഹൈക്കോടതിയില്‍ കേസ് നടത്താനെത്തിയ വ്യക്തി കത്തിയുമായി പ്രവേശിച്ചത് ഗുരുതര സുരക്ഷാവീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന പ്രത്യേക കമ്മിറ്റിയുടെ മിനിട്സ് അംഗീകരിച്ച് ചീഫ് ജസ്റ്റീസ് സുരക്ഷാനടപടികള്‍ കര്‍ശനമാക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് രജിസ്ട്രാര്‍ ജനറല്‍ നോട്ടീസ് പുറപ്പെടുവിച്ചത്.
നോട്ടീസിലെ നിര്‍ദേശങ്ങള്‍
ഗൗണ്‍ ധരിച്ചെത്തുന്ന അഭിഭാഷകരെ സംശയകരമായ സാഹചര്യത്തില്‍ മാത്രം പരിശോധിച്ചാല്‍ മതി. ഗൗണ്‍ ധരിക്കാതെയെത്തുന്ന അഭിഭാഷകര്‍ പ്രവേശന കവാടത്തില്‍ ഐഡി കാര്‍ഡ് കാണിക്കണം.അഭിഭാഷകരുടെ ക്ലര്‍ക്കുമാരും ഹൈക്കോടതി ജീവനക്കാരും ഐഡി കാര്‍ഡ് ധരിച്ചു പ്രവേശിക്കണം.
കാര്‍ഡ് മറന്നുപോയ ജീവനക്കാര്‍ തസ്തികയടക്കമുള്ള വിവരങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നല്‍കണം. ഇവര്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ നല്കി ഒന്നാം വാതിലിലൂടെ കോടതിയില്‍ പ്രവേശിക്കാം.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഐഡി കാര്‍ഡും സേനാംഗങ്ങളാണെങ്കില് യൂണിഫോമും ധരിച്ചിരിക്കണം
കക്ഷികളോടൊപ്പം വരുന്നവര്‍ക്ക് കോടതിയില്‍ പ്രവേശനമില്ല.പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ക്ക് പാസ് നല്‍കുന്നത് പരമാവധി കുറയ്ക്കണം.ബാഗുകളുമായെത്തുന്നവര് അവ സ്കാനിംഗിനു വിധേയമാക്കണം.
ആയുധങ്ങളുമായി എത്തുന്നവര്‍ക്ക് പ്രവേശനം നല്‍കില്ല.പിടിച്ചെടുക്കുന്ന ആയുധം തിരിച്ചുനല്‍കുകയോ പോലീസില്‍ അറിയിക്കുകയോ വേണം.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.