സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ൻ മലയാളത്തില്‍ വീണ്ടുമെത്തുന്നു. വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത് വിജയൻ സംവിധാനം ചെയ്യുന്ന ഇടിയൻ ചന്തുവിലാണ് പീറ്റര്‍ ഹെയ്ൻ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. കോമഡി ആക്ഷൻ ചിത്രമായിരിക്കും ഇടിയൻ ചന്തുവെന്നാണ് പോസ്റ്റര്‍ തരുന്ന സൂചന. ഹാപ്പി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഷഫീക്, സുബൈര്‍, റയീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത് വിജയൻ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സലിം കുമാറും മകൻ ചന്തുവും ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. രമേശ് പിഷാരടി, ലാലു അലക്സ്, ജോണി ആന്റനി, ലെന, ജയശ്രീ, ബിനു സോപാനം, സ്മിനു സിജു, വിദ്യ വിജയകുമാര്‍, സൂരജ് തലക്കാട് (ബിഗ്ബോസ് ഫെയിം), സലീം (മറിമായം) തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.