തട്ടം വിഷയത്തില്‍ പ്രതികരിച്ചത് മുസ്ലീം ജനപ്രതിനിധികളെന്നത് ഞെട്ടിക്കുന്നു: പ്രേമചന്ദ്രന്‍,

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാര്‍ തട്ടത്തെക്കുറിച്ച്‌ പറഞ്ഞതില്‍ പ്രതികരിച്ചത് മുസ്ലിം സമുദായത്തില്‍ പെട്ട രണ്ട് ജനപ്രതിനിധികളാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോ സെക്രട്ടേറിയറ്റോ സംസ്ഥാന നേതൃത്വമോ അഭിപ്രായം പറഞ്ഞിട്ടില്ല. മുസ്ലീം സമുദായത്തിന് അനിഷ്ടകരമായ കാര്യങ്ങള്‍ പറഞ്ഞാല്‍ അത് പ്രതിരോധിക്കാന്‍ മുസ്ലിം ജനപ്രതിനിധികളെ ചുമതലപ്പെടുത്തുക എന്ന പുതിയ കീഴ്‌വഴക്കം സിപിഎം സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

സിപിഎം നടത്തുന്ന ഈ വര്‍ഗീയ പ്രീണനം അവര്‍ക്കു തന്നെ വിനയായി മാറുമെന്നും സിപിഎമ്മിനുള്ളില്‍ തന്നെ സാമുദായിക ധ്രുവീകരണമുണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കരുവന്നൂരില്‍ തട്ടിപ്പ് നടത്തിയത് ഏത് ഉന്നതനായാലും അയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ജി.സുധാകരന്റെ നിലപാടിന് ആര്‍എസ്പി എല്ലാ പിന്തുണയും നല്‍കും.

സിപിഎം സംസ്ഥാന സമിതി അംഗം മാത്രമല്ല ഇടതു സര്‍ക്കാരില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന ആളെന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ ആര്‍എസ്പി സ്വാഗതം ചെയ്യുന്നുവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !