റാഞ്ചി: വിവാഹത്തിന് ശേഷം യുവതിയെ മതം മാറാൻ നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിന് ജീവപര്യന്തം തടവ്. ദേശീയ ഷൂട്ടിങ് താരമായ താര ഷാദിയോയുടെ ഭര്‍ത്താവ് രഞ്ജിത് കോലി എന്ന റാഖിബുള്‍ ഹസനെയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
2014 ജൂണിലായിരുന്നു താരയും റാഖിബുള്‍ ഹസനും തമ്മിലുള്ള വിവാഹം. കല്യാണം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ മതം മാറാൻ ഭര്‍ത്താവ് സമ്മര്‍ദ്ദം ചെലുത്താൻ തുടങ്ങിയെന്നാണ് താര നല്കിയ പരാതി. അന്നത്തെ ഹൈക്കോടതി റജിസ്ട്രാറായ മുസ്താഖ് അഹമ്മദും ഇതിനു കൂട്ടുനിന്നുവെന്നു പരാതിയില്‍ പറയുന്നു. 2015ലാണ് കേസ് സിബിഐ ഏറ്റെടുത്തതും ഡല്‍ഹിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തതും. 2018 ജൂണില്‍ റാഞ്ചിയിലെ കുടുംബ കോടതി താര ഷാദിയോയ്ക്ക് വിവാഹമോചനം അനുവദിച്ചു.
യഥാര്‍ഥ പേരും മതം സംബന്ധിച്ച വിവരങ്ങളും മറച്ചുവച്ചാണ് റാഖിബുള്‍ തന്നെ വിവാഹം കഴിച്ചതെന്നായിരുന്നു താരയുടെ ആരോപണം. വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ പേര് റാഖിബുള്‍ ഹസന് ഖാന് എന്നാണെന്ന് തിരിച്ചറിഞ്ഞത്. കേസില്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.