കൊല്ലം: കടയ്ക്കലിലെ വ്യാജ ചാപ്പകുത്ത് കേസിൽ പ്രതികൾക്ക് ജാമ്യം. കടയ്ക്കൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പട്ടാളക്കാരനായ ഷൈൻ സുഹൃത്തായ ജോഷി എന്നിവർക്കാണ് ജ്യാമ്യം ലഭിച്ചത്. സർക്കാർ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല.
സൈനികനെ മർദിച്ച് പിഎഫ്ഐ എന്നെഴുതിയെന്നായിരുന്നു പരാതി. എന്നാൽ പരാതി വ്യാജമാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. സൈനികനായ ഷൈൻ പറഞ്ഞതിന് അനുസരിച്ചാണ് പുറത്തു പിഎഫ്ഐ എന്നെഴുതിയതെന്ന് സുഹൃത്ത് ജോഷിന് മൊഴി നൽകുകയായിരുന്നു.രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനാണ് കേസിലെ പ്രധാന പ്രതി.
തന്നെ മര്‍ദിച്ചശേഷം പുറത്ത് പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയതെന്നായിരുന്നു ഷൈനിന്റെ പരാതി. ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നുമൊക്കെ പരാതിയിൽ പറഞ്ഞിരുന്നു. മുതുകില്‍ പിഎഫ്‌ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നുമായിരുന്നു പരാതി.
ദേശീയ തലത്തിൽ പ്രശസ്തി നേടാനും ജോലിയിൽ സ്ഥാനക്കയറ്റം നേടാനുമാണ് ഷൈൻ വ്യാജ പരാതി നൽകിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ അഞ്ച് മാസമായി പ്രതികൾ ഇത് ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തി. ജോഷിയെ ചോദ്യം ചെയ്തതോടെയാണ് പൊലീസ് സത്യം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.