തിരുവനന്തപുരം: ഒരു പിആര്‍ ഉപദേശവും സംസ്ഥാനത്തെ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് കരുതാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, .ഉണ്ടാക്കിക്കൊണ്ട് വരുന്ന ഒരു നുണയും ഫലിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
അങ്ങിനെ എത്രയെത്ര നുണകള്‍. കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതി രാജ്യത്തിനാകെ തന്നെ മാതൃകയായി നടന്നു പോകുകയാണെന്നും വി ശിവൻകുട്ടി പറഞ്ഞു.അവിടെ പ്രശ്നമുണ്ട് എന്ന് ആവര്‍ത്തിച്ചു പറയുന്ന ഇവര്‍ കേന്ദ്രത്തിന്റെ വീഴ്ചയെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല.
കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാനം ആര്‍ജ്ജവത്തോടെ മുന്നോട്ട് കൊണ്ടുപോകും. ആരെന്ത് വിചാരിച്ചാലും അതിനെ തകര്‍ക്കാൻ ആവില്ല. ഈ നുണക്കോട്ട കെട്ടിപ്പൊക്കി എത്ര കാലം നിങ്ങള്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.