കോവളം: മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.
യുവാവിന്റെ സുഹൃത്തുക്കളായ വെള്ളാര്‍ വാര്‍ഡില്‍ കൈതവിള ഹരിജൻ കോളനിയില്‍ രതീഷ് (39 ), ജിത്തുലാല്‍ (23 ) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്.വെങ്ങാനൂര്‍ നെല്ലിവിള മേലെ തട്ടുവീട്ടില്‍ സുഗതരാജിന്റെ മകൻ സ്വരാജിനെ യാണ്(24) അറസ്റ്റിലായ പ്രതികള്‍ മര്‍ദിച്ച് പരിക്കേല്പിച്ചത്. സ്വരാജിനു നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞമാസം ഒന്‍പതിന് വെള്ളാര്‍ ഭാഗത്തായിരുന്നു സംഭവമുണ്ടായത്.
സുഹൃത്തായ സ്വരാജിനെ പ്രതികള്‍ മദ്യപിക്കാൻ വിളിച്ചെങ്കിലും വരാത്തത് സംബന്ധിച്ചുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.
സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതികളെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ഷാജിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോവളം എസ്എച്ച്ഒ ബിജോയ്, എസ്ഐ അനീഷ് കുമാര്‍, എഎസ്ഐ മുനീര്‍, സുരേന്ദ്രൻ, സിപി ഒ സെല്വൻ, നിതിൻ ബാല, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.