ഇസ്രയേല്‍ ആക്രമണത്തില്‍ ബന്ധുക്കള്‍ കൊല്ലപ്പെട്ടു; പലസ്തീൻ വിദ്യാര്‍ഥിനിയെ ആശ്വസിപ്പിച്ച്‌ മുഖ്യമന്ത്രി,

തിരുവനന്തപുരം: ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ബന്ധുക്കള്‍ നഷ്ടമായ പലസ്തീന്‍ യുവതിയേയും ഭര്‍ത്താവിനേയും ഫോണില്‍ വിളിച്ച്‌ ആശ്വസിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള സര്‍വകലാശാലാ വിദ്യാര്‍ഥികളായ ഫുറാത്ത് അല്‍മോസാല്‍മിയും ഭര്‍ത്താവ് സമര്‍ അബുദോവ്ദയെയുമാണ് മുഖ്യമന്ത്രി ഫോണില്‍ വിളിച്ചത്. അല്‍മോസാല്‍മി എംഎ ലിംഗ്വിസ്റ്റിക്‌സ് വിദ്യാര്‍ഥിനിയാണ്. സമര്‍ പിഎച്ച്‌ഡി എടുക്കാനുള്ള പഠനത്തിലും.

ഇരുവരേയും കേരളീയം പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച കനകകുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച വിദേശ വിദ്യാര്‍ഥി സംഗമം പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. പരിപാടിക്ക് വരാന്‍ തയാറെടുക്കവേയാണ് ഗാസയിലുള്ള ഇവരുടെ വീട്ടില്‍ ബോംബാക്രമണം നടന്നതായി അറിഞ്ഞത്.

ആക്രമണത്തില്‍ ഇവരുടെ ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു. വീട് പൂര്‍ണമായും തകര്‍ന്നു. ഇക്കാര്യം സര്‍വകലാശാലാ അധികൃതരാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !