തിരുവനന്തപുരം: ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മുന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്റ്റില്ലെങ്കില് എ.ഐ കാമറ വഴി പിഴ ചുമത്തുമെന്ന കാര്‍ക്കശ്യത്തില്‍ ഇളവ് വരുത്തി മോട്ടോര്‍വാഹനവകുപ്പ്.
നവംബര്‍ ഒന്ന് മുതല്‍ പിഴ ചുമത്തും എന്നത് ഒഴിവാക്കി പകരം മുന്നില്‍ സീറ്റ് ബെല്‍റ്റില്ലാത്ത ഹെവി വാഹനങ്ങള്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ഫിറ്റ്നസ് ലഭിക്കില്ല എന്നാണ് ലഘൂകരിച്ചത്. 1 വര്‍ഷത്തേക്കാണ് സാധാരണ ഫിറ്റ്നസ് അനുവദിക്കുന്നത്. ഫലത്തില്‍ ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് സമ്പൂര്‍ണമായി നടപ്പാകാന്‍ ഇതിയും ഒരുവര്‍ഷമെടുക്കും. മാത്രമല്ല പിഴ ചുമത്തല്‍ എന്നു മുതല്‍ എന്നത് തീരുമാനിച്ചിട്ടുമില്ല. സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും കാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും ഒന്ന് മുതല്‍ നിലവില്‍ വരും.ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇവ ഉപയോഗിക്കാതിരിക്കല്‍, സിഗ്നല്‍ ലംഘനം, ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം യാത്രക്കാര്‍, നോ പാര്‍ക്കിങ്, അതിവേഗം എന്നിവ കണ്ടെത്തുന്നതിനുള്ള എഐ കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിനു പിന്നാലെയാണ് പുതിയ ചട്ടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.