സിംഫണി ഓര്‍ക്കസ്ട്രയിലൂടെയാണ് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയായിരുന്നു അനില്‍ ചെറിയാന്.ഇന്നലെ രാവിലെ 11.30 തോടെ വാട്ടര്‍ലൂവിലെ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ആന്റ് സെന്റ് പീറ്റര്‍ ദ അപ്പോസ്തലില്‍ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ക്കൊപ്പം അനിലിന്റെ സുഹൃത്തുക്കളും മൃതദേഹം പേടകം പള്ളിയിലേക്ക് വഹിച്ചുവെന്നത് അദ്ദേഹത്തോടുള്ള അപൂര്‍വ്വ സ്നേഹാര്ച്ചനയുമായി മാറി.
11.30 തോടെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അന്ത്യകര്‍മ്മ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഒരുമണിയോടെയാണ് പൊതുദര്‍ശനം ആരംഭിച്ചത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം വിവിധ മലയാളി അസോസിയേഷന് പ്രതിനിധികളും സഹപ്രവര്‍ത്തകരും അനിലിന്റെ പാട്ടുകളുടെ ആരാധകരും അടക്കം നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഉച്ചയ്ക്ക് 1.45ന് മൃതദേഹം പള്ളിയില്‍ നിന്ന് വിലാപയാത്രയായി വാര്ബ്ലിംഗ്ടണ് സെമിത്തേരിയില്‍ എത്തിച്ചു. അന്തിമകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി.
ഈ മാസം ഏഴാം തീയതി പുലര്‍ച്ചയോടെയാണ് പോര്‍ട്സ് മൗത്ത് ക്യൂന്‍ അലക്സാന്‍ഡ്ര എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അനില്‍ മരണമടഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.