സംസ്ഥാനത്തെ 250 ഓളം ആരാധനാലയങ്ങള്‍ക്ക് നോട്ടീസ്; കോളാമ്പി മൈക്കുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണമെന്ന് ആവശ്യം,

തിരുവനന്തപുരം: സംസ്ഥാനത്തെ 250 ഓളം ആരാധനാലയങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കോളാമ്പി മൈക്കുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

ശബ്ദമലിനീകരണത്തിനെതിരെനടപടിയെടുക്കും എന്ന് കാണിച്ചാണ്ആ
രാധനാലയങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.ശബ്ദമലിനീകരണത്തിന് കാരണമാകുന്ന കോളാമ്പി മൈക്കുകള്‍ ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം നിലവില്‍ ഇരിക്കെ അത് ഉപയോഗിച്ചുവെന്നും 24 മണിക്കൂറിനുള്ളില്‍ അവ നീക്കിയില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ മാരും എസ് എച്ച്‌ മാരും നല്‍കിയ നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ നിരോധിത മൈക്കുകള്‍ ഉപയോഗിക്കുന്ന ആരാധനാലയങ്ങള്‍ക്ക് എതിരെ തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാൻ ആഭ്യന്തരവകുപ്പ് പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ക്ഷേത്രങ്ങള്‍, മസ്ജിദുകള്‍, ക്രിസ്ത്യൻ പള്ളികള്‍ എന്നിവയുടെ പട്ടികക്കൊപ്പം പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശബ്ദമലിനീകരണം നടക്കുന്ന ആരാധനാലയങ്ങളുടെ പട്ടികയടക്കമാണ് പരാതിക്കാരൻ ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !