മിഷൻ ഇന്ദ്ര ധനുഷ് 5.0 സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞം: മൂന്നാം ഘട്ടം ഒൻപത് മുതല്‍,

മലപ്പുറം: 12 മാരക രോഗങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി നല്‍കുന്നതിനായി ജില്ലയില്‍ സംഘടിപ്പിക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0 പരിപാടിയുടെ മൂന്നാംഘട്ടം ഒൻപത് മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു.

ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് സമ്പൂര്‍ണ്ണ വാക്‌സിനേഷൻ യജ്ഞം പരിപാടി നടക്കുന്നത്. ഒക്ടോബര്‍ 14 വരെയാണ് മൂന്നാംഘട്ട വാക്‌സിനേഷൻ നടക്കുന്നത്. 

പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതും ഭാഗികമായി എടുത്തതുമായ അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും വാക്‌സിൻ നല്‍കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.രണ്ടാംഘട്ടം അവസാനിച്ചപ്പോള്‍ ജില്ലയിലെ 60 ശതമാനം കുട്ടികള്‍ കുത്തിവെപ്പ് സ്വീകരിച്ചിരുന്നു.

യു-വിൻ പോര്‍ട്ടല്‍ വഴിയാണ് വാക്‌സിനേഷൻ നടക്കുന്നത്. ഇതുവഴി കുത്തിവെപ്പ് സ്വീകരിച്ച എല്ലാ കുട്ടികള്‍ക്കും പോര്‍ട്ടല്‍ വഴി സര്‍ട്ടിഫിക്കറ്റ് സ്വന്തമായി ഡൗണ്‍ലോഡ് ചെയ്യാം. ഇങ്ങനെ കുത്തിവെപ്പ് സ്വീകരിച്ച എല്ലാ കുട്ടികള്‍ക്കും യു-വിൻ പോര്‍ട്ടലില്‍ നിന്ന് വാക്‌സിനേഷൻ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമായിട്ടുണ്ട്.

'മൂന്നാം ഘട്ടത്തിലും യു-വിൻ പോര്‍ട്ടലില്‍ നിന്ന് കുട്ടികള്‍ക്ക് വാക്‌സിനേഷൻ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.

ക്ഷയരോഗം, ഡിഫ്തീരിയ, വില്ലൻ ചുമ, അഞ്ചാം പനി, ടെറ്റനസ്, ജപ്പാൻ ജ്വരം, റുബല്ല, ന്യൂമോണിയ, റോട്ട വൈറസ്, ഹെപ്പറ്റൈറ്റിസ്, വയറിളക്കം എന്നിവയില്‍ നിന്നും കുട്ടികളെയും ഗര്‍ഭിണികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേക വാക്‌സിനേഷൻ ക്യാമ്ബുകളിലും വാക്‌സിനേഷൻ യജ്ഞം നടപ്പാക്കുന്നത്.

ജില്ലയില്‍ മീസില്‍സ് പോലെയുള്ള രോഗം വന്ന് കുട്ടികളില്‍ മരണം പോലും സംഭവിച്ചിട്ടുള്ള സാഹചര്യത്തില്‍ രക്ഷിതാക്കള്‍ എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി മൂന്നാംഘട്ടത്തിലും തങ്ങളുടെ കുട്ടികള്‍ക്ക് മുടങ്ങിപ്പോയ എല്ലാ വാക്‌സിനുകളും നല്‍കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !