മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലജയുടെ 'ഹമാസ് ഭീകരര്‍' പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി.

തിരുവനന്തപുരം: കെകെ ശൈലജയുടെ 'ഹമാസ് ഭീകരര്‍' പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.

പരാമര്‍ശത്തില്‍ കെകെ ശൈലജ ടീച്ചറിനോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നേരത്തെ ഇസ്രായേല്‍ - പലസ്തീൻ വിഷയത്തെക്കുറിച്ചുള്ള കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സിപിഎം-ന് പലസ്തീൻ വിഷയത്തില്‍ ആശയക്കുഴപ്പം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പലസ്തീൻ ജനതയുടെ അവകാശങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന കടന്ന് കയറ്റത്തിനെതിരെയായിരുന്നു നേരത്തെ രാജ്യത്ത്നേറെ നിലപാട് എന്നാല്‍ അതില്‍ നിന്ന് വ്യത്യാസം വന്നത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതീവ ഗുരുതരമായ സ്ഥിതി പരിഹരിക്കാനുള്ള ഇടപെടലാണ് നടത്തേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.  

യുദ്ധ തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും പലസ്തീൻ ജനതയോട് വര്‍ഷങ്ങളായി ഇസ്രായേല്‍ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്നുമായിരുന്നു കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം. യുദ്ധങ്ങള്‍ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. 

ഇസ്രായേല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച കര യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ ഭീകരതകള്‍ക്കാണ് സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വര്‍ഗീയ ലഹളകളിലും നരകയാതനകള്‍ക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും കെകെ ശൈലജ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !