ഡല്‍ഹി: ആള്‍ദൈവം ചമഞ്ഞ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഡല്‍ഹി കക്ക്റോളയില് ആശ്രമം സ്ഥാപിച്ച് തട്ടിപ്പും ലൈംഗിക ചൂഷണവും പതിവാക്കിയ വിനോദ് കശ്യപ് എന്നയാളെയാണ് ദ്വാരക നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മാതാ മസാനി ചൗക്കി ദര്‍ബാര്‍ എന്ന പേരിലായിരുന്നു ആശ്രമം സ്ഥാപിച്ചിരുന്നത്. ആഴ്ചകള്‍ തോറും ധാര്‍മിക പ്രഭാഷണവും പ്രശ്ങ്ങള്‍ക്ക് പരിഹാരവും നല്‍കുമെന്ന് പറഞ്ഞായിരുന്നു ചൂഷണം. ഡല്‍ഹി, ലോണി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇയാളുടെ അനുയായികളില്‍ ഏറെയും. ഇയാളുടെ അടുത്തേക്ക് എത്തുന്ന സ്ത്രീകളെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സഹായിക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്.
ദ്വാരക നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്ടു സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പറഞ്ഞു. രണ്ട് പരാതിയിലും ഭക്തകളായ സ്ത്രീകളെ അവരുടെ പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന ഇയാള്‍ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് പരിഹാരത്തിന് 'ഗുരുസേവ' ചെയ്യല്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞശേഷം ലൈംഗികമായി ഉപദ്രവിച്ചു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നും ഇയാള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി.
വന്ധ്യത മുതല്‍ കുടുംബത്തിലെ തര്‍ക്കങ്ങള്‍ വരെയുള്ള വിവിധ പ്രശ്നങ്ങളില്‍ താൻ പരിഹാരം കാണുമെന്നാണ് ഇയാള്‍ പ്രസംഗങ്ങളില്‍ വെളിപ്പെടുത്തിയിരുന്നത്. തങ്ങളുടെ പക്കല്‍നിന്ന് പണം കൈവശപ്പെടുത്തിയതായും ഇരകള്‍ പരാതിയില്‍ ഉന്നയിച്ചു.
തങ്ങളുടെ ആഭരണം ഉള്‍പ്പെടെ വിറ്റാണ് സ്ത്രീകള്‍ ഇയാള്‍ക്ക് പണം നല്‍കിയത്. കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്. ആയിരക്കണക്കിന് ഫോളോവര്‍മാരുള്ള യൂട്യൂബ് ചാനലും ഈ ആശ്രമത്തിന്റെ പേരില്‍ നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.