'തന്നോട് വഴക്കിടാനാണ് സര്‍ക്കാരിന് താത്പര്യമെങ്കില്‍ സ്വാഗതം ചെയ്യുന്നു'; ഗവര്‍ണര്‍,

തിരുവനന്തപുരം: തനിക്ക് മുമ്പാകെയുള്ള ബില്ലുകളില്‍ ഉടനെയൊന്നും ഒപ്പിടില്ലെന്ന സൂചന വീണ്ടും ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.ബില്ലുകളില്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ചട്ടവിരുദ്ധമായി ബില്ലുകള്‍ക്ക് മേല്‍ അടയിരിക്കുന്ന ഗവര്‍ണര്‍ സര്‍ക്കാര്‍ രാജ്ഭവനോട് എപ്പോഴും വഴക്ക് പിടിക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഗവര്‍ണ്ണര്‍ നിയമിച്ച വൈസ് ചാൻസിലര്‍ക്ക് എതിരെ ഷോകോസ് നോട്ടീസ് നല്‍കിയത് ഇതുകൊണ്ടാണെന്നും വഴക്കിടാനാണ് താത്പര്യമെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിമാര്‍ക്ക് പകരം രാജ്ഭവനില്‍ താൻ നേരിട്ട് ചെല്ലേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരുമായി നിരന്തരം വെല്ലുവിളി തുടരുന്ന ഗവര്‍ണര്‍ ദിവസങ്ങള്‍ക്ക് മുൻപ് ബില്ലുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ പോകട്ടെയെന്ന് അഭിപ്രായപ്പെട്ടിരുന്നു. 

തനിക്കെതിരെ കോടതി വിധിയുമായി വരട്ടെയെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയാലും താൻ ഒരു സമ്മര്‍ദത്തിനും വ‍ഴങ്ങില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !