താൻ വിഎസ് ശിവകുമാറിന്റെ ബിനാമിയല്ല; ഇഡി ഉള്‍പ്പെടെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ശാന്തിവിള രാജേന്ദ്രൻ,

തിരുവനന്തപുരം: കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകര്‍ക്ക് 13 കോടി നഷ്ടപ്പെട്ട സംഭവത്തില്‍ ഉത്തരവാദിത്തം തനിക്കെന്ന് സൊസൈറ്റി പ്രസിഡന്റ് ശാന്തിവിള രാജേന്ദ്രൻ.

താൻ വിഎസ് ശിവകുമാറിന്റെ ബിനാമിയല്ലെന്നും അടുത്ത തവണ മത്സരിപ്പിക്കാതിരിക്കാൻ കോണ്‍ഗ്രസിലുള്ളവര്‍ തന്നെ ഉയര്‍ത്തുന്ന ആരോപണമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇഡി ഉള്‍പ്പെടെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും 2 ശതമാനം പലിശ നല്‍കിയതാണ് സൊസൈറ്റി പൊളിയാൻ കാരണമെന്നും ശാന്തിവിള രാജേന്ദ്രൻ പറഞ്ഞു.

താന്‍ വിളിച്ചിട്ടാണ് ശിവകുമാര്‍ സൊസൈറ്റിയുടെ ഉദ്ഘാടനത്തിന് വന്നത്. അല്ലാതെ അദ്ദേഹത്തിന് ഒരു ബന്ധവുമില്ല. നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കും. പക്ഷെ സമയം വേണമെന്ന് ശാന്തിവിള രാജേന്ദ്രൻ പറഞ്ഞു.കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ നിക്ഷേപകര്‍ വന്ന് കാണുമ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നു. വക്കീലന്മാരെ വെച്ച്‌ പൈസ തിരിച്ചു പിടിച്ച്‌ നിക്ഷേപകര്‍ക്ക് കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും ശാന്തിവിള രാജേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 13 കോടിയുടെ തട്ടിപ്പ് നടന്നു എന്നാണ് നിക്ഷേപകരുടെ ആരോപണം. പണം തിരിച്ച്‌ തരണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ വി എസ് ശിവകുമാറിന്റെ വീട്ടിലെത്തി ഇന്നലെ പ്രതിഷേധിച്ചു. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിച്ചത്.

ശിവകുമാറിന്റെ ബിനാമിയുടെതാണ് സൊസൈറ്റി എന്ന് പണം നഷ്ടപ്പെട്ടവര്‍ ആരോപിച്ചു. സൊസൈറ്റിയുടെ പ്രസിഡന്റ് തന്റെ ബിനാമി അല്ലെന്നും ആ സ്ഥാപനം ഉദ്ഘാടനം ചെയ്തുവെന്ന ബന്ധം മാത്രമേ തനിക്കുള്ളുവെന്നും വി എസ് ശിവകുമാര്‍ വിശദീകരിച്ചു.

അതേസമയം പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെപിസിസി നേതൃത്വം. പണം നഷ്ടപ്പെട്ടവരെ കെപിസിസി നേതൃത്വം സമീപിച്ചു. രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കി. അതുവരെ പരാതിയുമായി സര്‍ക്കാരിനെ സമീപിക്കരുതെന്നും ആവശ്യപ്പെട്ടു. പണം ലഭിക്കുമെങ്കില്‍ രണ്ടു ദിവസം കാത്തിരിക്കാമെന്ന് നിക്ഷേപകര്‍ മറുപടി നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !