തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ ഗുണ്ടാ ആക്രമണം. ബൈക്ക് ഇരപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തിലെത്തിയത്. പമ്പിലെ മാനേജര്‍ക്കും അക്രമി സംഘത്തിലെ ഒരാള്‍ക്കും പരിക്കേറ്റു.
കുപിതനായി യുവാവ് പമ്പില്‍ നിന്ന് മടങ്ങി. അല്‍പ്പസമയം കഴിഞ്ഞ് ഇയാള്‍ രണ്ടു പേരെ കൂട്ടി വീണ്ടുമെത്തി. നേരത്തേ ബൈക്ക് ഇരപ്പിച്ചത് വിലക്കിയ ജീവനക്കാരൻ വിശാഖിനെ ഇവര്‍ വളഞ്ഞിട്ട് ആക്രമിച്ചു. പിടിച്ചു മാറ്റാനെത്തിയ മറ്റ് ജീവനക്കാരെയും തല്ലി. അതുകൊണ്ടും കലിതീരാതെ മൂന്നാമതും പെട്രോള്‍ പമ്പില്‍ അഞ്ചംഗ സംഘമായി എത്തിയ ഇവര്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു. അടി കൊണ്ട ജീവനക്കാര്‍ ജീവഭയത്താല്‍ സൂപ്പര്‍ വൈസറുടെ മുറിയിലേക്ക് ഓടിക്കയറി.
പിന്നാലെ പോയ അക്രമി സംഘത്തിലൊരാള്‍ മാനേജറുടെ മുറിയിലെ വാതില്‍ പിടിച്ചുവലിച്ചതോടെ ചില്ല് പൊട്ടി നിലത്തു വീണു. സൂപ്പര്‍ വൈസര്‍ രാജേഷിന്റെ മുഖത്ത് ചില്ല് തറച്ചു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
രാജേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അക്രമം നടത്തി രക്ഷപ്പെട്ട പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ഒരാളെ തിരിത്തറിഞ്ഞതായാണ് സൂചന. ഇവര്‍ ഇതിനു മുൻപും പല ക്രിമിനല്‍ കേസുകളിലും പ്രതികളാണെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് വ്യക്തമാക്കുന്നു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.