കോയമ്പത്തൂർ: കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വരുമാനം നേടാൻ സാധിക്കുന്ന ജോലികളെ കുറിച്ചുള്ള പരസ്യങ്ങള്‍ ഇന്ന് ഓണ്‍ലൈൻ വിപണിയില്‍ സുലഭമാണ്. അത്തരത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം നേടാമെന്നുള്ള മോഹന വാഗ്ദാനത്തില്‍ കുടുങ്ങി ലക്ഷങ്ങള്‍ നഷ്ടമായ യുവതിയുടെ വാര്‍ത്തയാണ് സൈബര്‍ ലോകം ചര്‍ച്ച ചെയ്യുന്നത്.
തുടക്കത്തില്‍ ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്കാൻ ആരംഭിച്ചതോടെ മികച്ച വരുമാനം തന്നെ യുവതിയുടെ അക്കൗണ്ടിലേക്ക് എത്തി. പിന്നീട് കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഓണ്‍ലൈനില്‍ പണം നിക്ഷേപിക്കാനാണ് തട്ടിപ്പുകാര്‍ പ്രേരിപ്പിച്ചത്. ചെയ്യുന്ന ജോലിയുടെ പ്രതിഫലം അക്കൗണ്ടിലേക്ക് ക്രെഡിറ്റായതോടെ യുവതി ഇവരെ പൂര്‍ണ്ണമായി വിശ്വസിക്കുകയും, ലക്ഷങ്ങളുടെ നിക്ഷേപം നടത്തുകയുമായിരുന്നു. ഒരു മാസത്തിനിടെ, ഓഗസ്റ്റ് 7-നും സെപ്റ്റംബര്‍ 11 നും ഇടയില്‍ 15,74,257 രൂപയാണ് യുവതിക്ക് നഷ്ടമായത്.
നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വിവരം യുവതി മനസിലാക്കുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉയര്‍ന്ന ജോലി ഭാരമില്ലാതെ വലിയ സാമ്പത്തിക നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
അജ്ഞാത വ്യക്തികളില്‍ നിന്നുള്ള നിയമവിരുദ്ധമായ ലിങ്കുകള്‍ തുറക്കാനോ, ആശയവിനിമയം നടത്താനോ പാടുള്ളതല്ല. തട്ടിപ്പാണെന്ന് സംശയം തോന്നിയാല്‍ ഉടൻ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.