തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കേരളയാത്ര ജനുവരിയിൽ നടക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരിടത്തു സ്വീകരണമുണ്ടാകും. കോൺഗ്രസ് നേതാക്കൾ നയിക്കുന്ന ഏഴ് മേഖലാ ജാഥകൾ ഡിസംബറിൽ നടക്കും.
സർക്കാരിനെതിരായ പ്രചാരണ പരിപാടികൾക്കായി ഈ മാസം 19 മുതൽ നവംബർ 17 വരെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്നു ജില്ലാ പര്യടനം നടത്തും. ഡിസംബറിൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ കുടുംബസംഗമം സംഘടിപ്പിക്കാനും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലും നിർവാഹക സമിതിയിലും തീരുമാനമായി.പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിച്ചു കരുവന്നൂർ ബാങ്കിന്റെ നഷ്ടം നികത്താനുള്ള സർക്കാർ തീരുമാനത്തോടു യുഡിഎഫിന്റെ ബാങ്കുകൾ സഹകരിക്കില്ല. മണ്ഡലം പുനഃസംഘടന 85% പൂർത്തിയായെന്നും സുധാകരൻ അറിയിച്ചു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജില്ലാ പര്യടനത്തിന്റെ ഭാഗമായി നവംബർ നാലിനു കോട്ടയത്തെത്തും. ഏഴിനാണ് ഇടുക്കിയിലെ പര്യടനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.