സംസ്ഥാനത്ത് ഇന്നും മഴ; ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത, തീരദേശത്ത് ജാഗ്രതാ നി‍ര്‍ദ്ദേശം,

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മലയോര തീരദേശ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ കനക്കും.

ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടമേഖലയിലുള്ളവര്‍ മാറിത്താമസിക്കണം. തുലാവര്‍ഷമെത്തിയതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായിരുന്നു.

ഇന്നലെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ പെയ്തിരുന്നു. കോട്ടയം വടവാതൂരില്‍ അരമണിക്കൂറിനിടെ 43 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. തിരുവനന്തപുരം തമ്ബാനൂരില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ എസ്‌എസ് കോവില്‍ റോഡ് അടച്ചു. 

തിരുവനന്തപുരത്ത് പിരപ്പൻകോട് രണ്ട് മണിക്കൂറിനിടെ 67 മില്ലീമീറ്ററും നെയ്യാറ്റിൻകരയില്‍ 56 മില്ലീമീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. വെള്ളം കയറിയതോടെ എസ്‌എസ് കോവില്‍റോഡ് താത്കാലികമായി അടച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര ഡാമിൻറെ ഷട്ടറുകള്‍ 50 സെൻറീമീറ്റര്‍ കൂടി ഉയര്‍ത്തി.

തേജ് ചുഴലിക്കറ്റിന്റെ വേഗത കുറഞ്ഞു, കനത്ത മഴ പ്രതീക്ഷിക്കുന്നതായി സിഎഎ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !