ഇരിങ്ങാലക്കുട: വിവാഹമോചന കേസിന് കോടതിയിലെത്തിയ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു..
സജിമോനും ഭാര്യ രശ്മിയും തമ്മിലുള്ള വിവാഹമോചന കേസ് ഇരിങ്ങാലക്കുട കുടുംബ കോടതിയില്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച കേസ് വിചാരണക്കായി കോടതിയിലെത്തിയ രശ്മിയെ സജിമോൻ തടഞ്ഞുനിര്‍ത്തി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് വയറ്റിലും പുറത്തും കൈയിലും കുത്തുകയായിരുന്നു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന നിഫാദ്, ബിജു എന്നീ പൊലീസുദ്യോഗസ്ഥര്‍ പ്രതിയെ തടഞ്ഞതിനാലാണ് രശ്മി രക്ഷപ്പെട്ടത്.
കൊടകര, മാള, വലപ്പാട് സ്റ്റേഷനുകളില്‍ പ്രതിയുടെ പേരില്‍ കേസുകളുണ്ട്. ഗുരുതര പരിക്കേറ്റ രശ്മി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐ.സി.യുവിലാണ്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.വി. ഉമേഷ്, രാഹുല്‍ അമ്ബാടൻ, സി.പി.ഒ ലികേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.