മന്ത്രവാദത്തിന്റെ മറവില്‍ പീഡനം; 13കാരിയ്ക്ക് പിശാച് ബാധയുണ്ടെന്ന് പറഞ്ഞ് പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റില്‍,

 തൃശൂര്‍: മന്ത്രവാദത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റില്‍.പന്നിത്തടം ചിറമനേങ്ങാട് സ്വദേശി പാലക്കവീട്ടില്‍ ആലിക്കുട്ടി മസ്താൻ (60) ആണ് അറസ്റ്റിലായത്. മലപ്പുറം കല്‍പ്പകഞ്ചേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പതിമൂന്നുകാരിയെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ അന്ധവിശ്വാസിയായ പിതാവ് വീട്ടിലെ ബുദ്ധിമുട്ടുകള്‍ അകറ്റാനാണ് പ്രതിയെ സമീപിച്ചത്.

തുടര്‍ന്ന് ആലിക്കുട്ടി പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിശാച് ബാധയുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞ് വിശ്വസിപ്പിച്ചു. ബാധയൊഴിപ്പിക്കലിന്റെ മറവിലാണ് പീഡനം നടത്തിയത്. 

കര്‍മ്മങ്ങള്‍ക്കെന്ന വ്യാജേന കുട്ടിയുടെ വീട്ടില്‍ വച്ചും ഇയാളുടെ വീട്ടിലേയ്ക്കും വിളിച്ചുവരുത്തിയുമായിരുന്നു പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മന്ത്രവാദത്തിന്റെ മറവിയില്‍ ഇയാള്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് മുൻപും പരാതി ലഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !