സഹകരണ പുനരുദ്ധാരണ നിധി: എതിര്‍പ്പുമായി യു.ഡി.എഫ്,

തൃശൂര്‍: നഷ്ടത്തിലുള്ള പ്രാഥമിക സഹകരണ ബാങ്കുകളെ സഹായിക്കാൻ പുനരുദ്ധാരണ നിധി രൂപവത്കരിക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി യു.ഡി.എഫ് നിയന്ത്രണത്തിലുള്ള സഹകരണ സംഘം ഭരണസമിതികള്‍.

സഹകരണ ബാങ്കുകളിലെ കരുതല്‍ ധനമെടുത്ത് പുനരുദ്ധാരണ നിധി രൂപവത്കരിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള സഹകരണ ചട്ട ഭേദഗതി തയാറായി. ഇത് ഗവര്‍ണര്‍ ഒപ്പിടുന്ന മുറക്ക് പ്രാബല്യത്തില്‍ വരും.

കരുവന്നൂര്‍ അടക്കം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമായാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. പ്രതിസന്ധിയിലാകുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം രക്ഷ പാക്കേജുകളുണ്ടാക്കും. പ്രാഥമിക സഹകരണ സംഘങ്ങളുടെ കാര്‍ഷിക വായ്പ സ്ഥിരത ഫണ്ട്, റിസര്‍വ് ഫണ്ട് എന്നിവയില്‍നിന്നുള്ള പണമാണ് സംരക്ഷണ നിധിയിലേക്ക് എത്തുക. പ്രാഥമിക സഹകരണ ബാങ്കുകള്‍ ലാഭത്തിന്റെ ഏഴ് ശതമാനം കാര്‍ഷിക വായ്പ സ്ഥിരത ഫണ്ടിലേക്കും 15 ശതമാനം റിസര്‍വ് ഫണ്ടിലേക്കും നീക്കിവെക്കണം. 

കാര്‍ഷിക വായ്പ സ്ഥിരത ഫണ്ടിന്റെ 50 ശതമാനം സംരക്ഷണ നിധിക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. വായ്പ തുകക്ക് നിക്ഷേപ പലിശ നല്‍കാനാണ് നിലവിലെ ധാരണ. എന്നാല്‍, ഫണ്ട് കണ്ടെത്തുന്നതിന് അപ്പുറം സഹകരണ സംരക്ഷണ നിധിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചോ മറ്റു മാനദണ്ഡങ്ങളെക്കുറച്ചോ തീരുമാനമൊന്നും ആയിട്ടില്ല. കരുതല്‍ ഫണ്ട് നല്‍കാത്ത സംഘങ്ങള്‍ക്ക് പരിരക്ഷ കിട്ടുമോയെന്നതിലും വ്യക്തതയില്ല. 

സഹകരണ പുനരുദ്ധാരണ നിധിയോട് നിയമവശവും പ്രായോഗികതയും ചൂണ്ടിക്കാട്ടിയുള്ള വിയോജിപ്പാണ് യു.ഡി.എഫ് നിയന്ത്രിത സഹകരണ സംഘങ്ങള്‍ ഉയര്‍ത്തുന്നത്. ഇത് ലാഭത്തിലുള്ള ബാങ്കുകളുടെ തകര്‍ച്ചക്ക് വഴിവെക്കുമെന്ന ആശങ്ക ഇവര്‍ പങ്കുവെക്കുന്നു. ഭൂരിപക്ഷം സഹകരണ സംഘങ്ങളിലും വായ്പ കുടിശ്ശിക ഭീതിദമാണ്. നോട്ടീസ് നല്‍കിയാല്‍തന്നെ ആത്മഹത്യഭീഷണിയും മറ്റുമായി വിവാദത്തിലാവും. കഴിയുന്നത്ര വായ്പ കുടിശ്ശിക പിരിച്ചെടുത്തും നിക്ഷേപങ്ങള്‍ സ്വീകരിച്ചുമാണ് പല സംഘങ്ങളും മുന്നോട്ടു പോകുന്നത്. 

അതേസമയം, സഹായനിധിയെ എതിര്‍ക്കുമെന്ന് കരുവന്നൂരിനെ ചൂണ്ടി വ്യക്തമാക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഭരണത്തില്‍ തകര്‍ന്ന ബാങ്കുകളുടെ പുനരുദ്ധാരണവും ഇതില്‍ ഉള്‍പ്പെടുന്നതിനാല്‍ എതിര്‍പ്പിന് കാര്യമായ വീര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !