തൃശ്ശൂർ :ബില്ലുകള്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഓഫീസില്‍ തടഞ്ഞുവച്ചു.
വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി, തൊഴിലുറപ്പ് വിഭാഗങ്ങളിലായി ലക്ഷങ്ങളുടെ ബില്ലുകള്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു സമരം നടത്തിയത്.ഒരാഴ്ചയായി ബില്ലുകള്‍ പാസാക്കുന്നതിനായി പഞ്ചായത്ത് അധികൃതര്‍ ഓഫീസ് കയറി ഇറങ്ങുന്നുവെങ്കിലും ഉദ്യോഗസ്ഥ ഒപ്പിടാന്‍ തയ്യാറാകുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.. എന്തുകൊണ്ടാണ് ബില്ല് പാസാക്കാത്തത് എന്നത് പോലും വ്യക്തമാക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തിങ്കളാഴ്ച മറ്റൊരിടത്തേക്ക് സ്ഥലം മാറി പോവുകയാണ്. ഇതിന് മുൻപ് ബില്ലുകള്‍ പാസാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ഇന്നലെ രാവിലെത്തന്നെ ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയിരുന്നു. എന്നിട്ടും എന്‍ജിനീയര്‍ ബില്ല് പാസാക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഉച്ചയോടെ അവരെ തടഞ്ഞു വയ്ക്കുകയായിരുന്നു.
ഒടുവില്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ബില്ലുകള്‍ തിങ്കളാഴ്ച ഒപ്പിട്ടു നല്‍കാമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് രാത്രിയോടെ ഉപരോധം അവസാനിപ്പിച്ചത്. വിവരമറിഞ്ഞ് പഴയന്നൂര്‍ സംഘവും സ്ഥലത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.