കാബൂൾ: അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ 320 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.
ശനി പകൽ 12.19നാണ് ആദ്യചലനം റിപ്പോർട്ട് ചെയ്തത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളുമാണ് നാശം വിതച്ചത്. 5.5, 4.7, 6.3, 5.9, 4.6 തീവ്രതയുള്ള അഞ്ച് തുടർചലനങ്ങൾ ഉണ്ടായി.ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹെറാത്താണെന്നാണ് വിവരം. കെട്ടിടങ്ങളിൽനിന്നും വീടുകളിൽനിന്നും ആളുകൾ പുറത്തേക്ക് ഓടുന്നതിന്റെ നിരവധി ദൃശ്യങ്ങൾ പുറത്തുവന്നു.അഫ്ഗാനിസ്ഥാനിൽ ഇന്നലെയുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 320 ഓളം ആളുകൾ മരണപെട്ടതായി റിപ്പോർട്ട് ആയിരങ്ങൾക്ക് പരുക്ക്
0
ഞായറാഴ്ച, ഒക്ടോബർ 08, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.