തൃശൂര്‍: താലൂക്കിലെ മാടക്കത്തറ വില്ലേജില്‍ 75 കുടുംബങ്ങള്‍ 50 വര്‍ഷത്തിലേറെയായി താമസിച്ചുവരുന്ന ഭൂമിയില്‍ അവര്‍ക്ക് പട്ടയം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ വേഗത്തിലാക്കാൻ മന്ത്രി കെ.രാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
പ്രശ്നം പരിഹരിക്കുന്നതിനായി സര്‍വേ, റവന്യൂ വകുപ്പുകളിലെ രേഖകള്‍ അടിയന്തരമായി പരിശോധിച്ച് നിജസ്ഥിതി കണ്ടെത്താൻ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. റോഡില്‍ നിന്ന് ഏറെ മാറി സ്ഥിതി ചെയ്യുന്ന ഭൂമി റോഡ് പുറമ്പോക്കായി രേഖകളില്‍ വന്നത് എങ്ങനെയെന്ന് പരിശോധിക്കണം.
പഴയ രേഖകളില്‍ റോഡ് പുറമ്പോക്ക് എന്നു തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ആവശ്യമായ അനുമതി നേടി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം.
ഇതിന്റെ മുന്നോടിയായി റവന്യൂ, സര്‍വേ, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ 18 നകം സ്ഥലം സന്ദര്‍ശിച്ച് അന്തിമ തീരുമാനം കൈക്കൊള്ളണമെന്നും മന്ത്രി നിര്‍ദേശിച്ചു. സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, മടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹൻ, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എസ്. വിനയൻ,
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആര്. സുരേഷ് ബാബു, എഡിഎം ടി മുരളി, ഡെപ്യൂട്ടി കളക്ടര്‍ പി.എ. വിഭൂഷണൻ, തഹസില്‍ദാര്‍ ടി. ജയശ്രീ, പിഡബ്ല്യുഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനയര്‍ എസ്. ഹരീഷ്, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ. ഷാലി, വാര്‍ഡ് മെമ്ബര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.