![]() |
അഭയ് ഗദ്രൂ |
മുബൈ സ്വദേശികളായ അഭയ് ഗദ്രൂ, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് ശനിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്.
വാന്‍കൂവറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ചില്ലിവാക്കിലുള്ള ഒരു വിമാനത്താവളത്തിന് സമീപം പൈപ്പര്‍ പിഎ-34 സെനെക എന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പൈപ്പർ പിഎ-34 സെനെക എന്ന ഇരട്ട എഞ്ചിനുകളുള്ള ലൈറ്റ് എയർക്രാഫ്റ്റ്, ഒരു മോട്ടലിന് പിന്നിലെ മരങ്ങളിലും കുറ്റിക്കാടുകളിലും ഇടിച്ച് വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. ഗദ്രൂവിനെ കൂടാതെ മറ്റൊരു ഇന്ത്യക്കാരനും വിമാനത്തിൽ ഉണ്ടായിരുന്നു. ഇന്ത്യക്കാരെ കൂടാതെ മറ്റൊരു പൈലറ്റും മരിച്ചതായി അധികൃതർ അറിയിച്ചു.
നടപടികള്‍ നടക്കുകയാണെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) അറിയിച്ചു.
ഗദ്രൂവിന്റെ മൃതദേഹം അന്തിമ ചടങ്ങുകൾക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ഇളയ സഹോദരൻ കാനഡയിൽ പൂർത്തിയാക്കുകയാണ്.
അപകടവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടിട്ടില്ല. കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.