ഏതൊരു യുദ്ധവും എതിർക്കപ്പെടേണ്ടതും ഒഴിവാക്കേണ്ടതുമാണ്: P. C. ജോർജ്ജ്

ഇസ്രായേൽ പലസ്‌തീൻ യുദ്ധത്തിൽ പരസ്യ പ്രതികരണം വേണ്ട എന്ന തീരുമാനത്തിലായിരുന്നു ഞാൻ ഈ അടുത്ത ദിവസം വരെയും . എന്നാൽ പ്രസ്തുത വിഷയത്തിൽ അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെ ഒരു പ്രതികരണം ഈ അടുത്ത് കാണുവാനിടയായി . അതിനു കിട്ടേണ്ട സ്വീകാര്യത പൊതുസമൂഹത്തിൽ കിട്ടിയില്ല എന്നൊരു പരിഭവത്തോടെയാണ് എന്‍റെ ഈ പോസ്റ്റ് .


ഇസ്രായേൽ പലസ്‌തീൻ യുദ്ധത്തിൽ പരസ്യ പ്രതികരണം വേണ്ട എന്ന തീരുമാനത്തിലായിരുന്നു ഞാൻ ഈ അടുത്ത ദിവസം വരെയും . എന്നാൽ...

Posted by PC George on Saturday, October 28, 2023

ആദ്യമേ തന്നെ എന്‍റെ  നിലപാട് അസന്ദിഗ്ധമായി പറയുന്നു . 

ഏതൊരു യുദ്ധവും എതിർക്കപ്പെടേണ്ടതും ഒഴിവാക്കേണ്ടതുമാണ് . യുദ്ധങ്ങളിൽ ചൊരിയുന്ന രക്തം മുസൽമാന്റെയാണെങ്കിലും ക്രൈസ്തവന്റെയാണെങ്കിലും ജൂതനെയാണെങ്കിലും ഹൈന്ദവന്റെയാണെങ്കിലും നിറം ചുവപ്പു തന്നെയാണ് . 

1947 ഇൽ ഐക്യരാഷ്ട്ര സഭ  തീരുമാനിച്ചത് പോലെ ഇസ്രയേലും പലസ്തീനും എന്ന രണ്ടു സ്വതന്ത്ര രാജ്യങ്ങൾ വേണം എന്ന് തന്നെയാണ് എന്‍റെ നിലപാട് . 

എന്നാൽ ആ തീരുമാനം എതിർത്ത് ഇസ്രയേലിനെ ഇല്ലാതാക്കാൻ അറബ് രാഷ്ട്രങ്ങൾ പലവട്ടം നോക്കിയതും അനന്തര ഫലമായി പാലസ്റ്റീന് കൈവശം കിട്ടിയ ഭൂമി കൂടി പോയതും  അധികം പഴക്കമില്ലാത്ത ചരിത്രങ്ങളാണ് . 

നാട്ടിൽ ഒരു ചൊല്ലുണ്ട് ചെറിയ വട കൊടുത്തു വലിയ വട വാങ്ങിക്കുക എന്ന്  . അത് തന്നെയാണ് ഈ വിഷയത്തിൽ കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി നടന്നു വരുന്നത് . 

ഇനി കേരളത്തിലേയ്ക്കു വരാം . 

കഴിഞ്ഞു പോയ ഒരു മാസം കേരളത്തിൽ രാഷ്ട്രീയപാർട്ടികൾ ,മത സംഘടനകൾ മത്സര ബുദ്ധിയോടെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ നടത്തി . കൊല്ലപെടുന്നവർക്കും ദുരിതം അനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്കു വേണ്ടി പ്രാർത്ഥിച്ചു . 

 യു ഡി എഫിന്റെയും ,എൽ ഡി എഫിന്റെയും നേതാക്കളുടെയും പ്രവർത്തകരുടെയും മനുഷ്യസ്നേഹം ഓർത്തു ഞാൻ അഭിമാനപൂരിതനായി . 

എന്നാൽ എന്‍റെ മനസിലൂടെ ചില ചോദ്യങ്ങൾ കടന്നു പോയി . 

കഴിഞ്ഞ ഒരു വർഷക്കാലമായി റഷ്യ ഉക്രൈനിൽ നടത്തുന്ന അധിനിവേശത്തിൽ കൊല്ലപ്പെട്ട പതിനായിരത്തിനു മുകളിൽ  കുട്ടികളുടെയും സ്ത്രീകളുടെയും ദുരിതം വിവരിച്ചു ചിത്രങ്ങളോ , സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളോ , ഐക്യദാർഢ്യ സമ്മേളനങ്ങളോ ഒരിടത്തും ഞാൻ കണ്ടതായി ഓർക്കുന്നില്ല . 

അർമേനിയ എന്ന ക്രൈസ്തവ രാജ്യത്തിൽ അസർബെയ്ജാൻ നടത്തുന്ന അധിനിവേശവും ആക്രമണങ്ങളും കേരളത്തിൽ ആരും അറിഞ്ഞതായി കണ്ടില്ല . അവിടെയും ആയിരകണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു . 

യെമെനിൽ ഹൂതികൾ 2014 മുതൽ  നടത്തുന്ന ആഭ്യന്തര കലാപവും അതിനെ തുടർന്നു സൗദി ഉൾപ്പെടെയുള്ള സഖ്യ കക്ഷികൾ ഹൂതികൾക്കെതിരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ലക്ഷത്തിൽ പരം മനുഷ്യർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ . ഇങ്ങനെ ഒരു സംഭവം ഒരു രാഷ്ട്രീയ പാർട്ടിയോ , മാധ്യമങ്ങളോ , മഹല്ല് കമ്മിറ്റികളോ ഒന്നും അറിഞ്ഞിട്ടില്ല .

കമ്മ്യൂണിസ്റ്റ് ചൈനയിൽ ഉയ്ഗർ മുസ്ലിമുകൾ നേരിടുന്ന വംശഹത്യ ഇവിടെ ആർകും പ്രശ്നമില്ല . 

ഖുർദുകളെ തുർക്കി അടിച്ചമർത്തി വംശഹത്യ ചെയ്യുന്നതിലും കേരളത്തിൽ പ്രതിഷേധങ്ങൾ ഇല്ല . 

പാലസ്തീൻ ഭൂമി ഇസ്രായേൽ പിടിച്ചെടുക്കുന്നതിൽ പ്രതിഷേധമുള്ള ഒരാൾക്ക് പോലും ഇതേ പലസ്തീൻ ഭൂമി ജോർദാനും ഈജിപ്തും പിടിച്ചെടുത്തതിൽ ലവലേശം സങ്കടം ഇല്ല . 

ഉക്രൈനിലും , അർമേനിയയിലും ,  യെമെനിലും , തുർക്കിയിലും ,ചൈനയിലും കൊല്ലപെടുന്നവർക്കു വേണ്ടി പൊഴിക്കാൻ ഇവിടെ ആർക്കും കണ്ണുനീർ ഇല്ല . തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യക്കുവേണ്ടി പൊഴിക്കുവാനും ഇവിടെ ആർക്കും കണ്ണുനീർ ഇല്ലായിരുന്നു . 

ഹമാസിന്റെ റോക്കറ്റക്രമണത്തിൽ ആയിരകണക്കിന് മനുഷ്യർ ഇസ്രായേലിൽ കൊല്ലപ്പെട്ടപ്പോൾ കേരളത്തിൽ ഒരു പ്രതിഷേധവും അരങ്ങേറിയില്ല . പകരം ഇസ്രയേലിനെയും മൊസാദിനെയും പരിഹസിക്കുന്ന പോസ്റ്റുകളുമായി  ഇടതു  വലതു  എസ് ഡി പി ഐ ക്യാമ്പുകളും  അരങ്ങു വാഴുന്ന കാഴ്ചയും നമ്മൾ കണ്ടു . എന്നാൽ കിട്ടിയ അടിക്കു തിരിച്ചടി കൊടുക്കാൻ ഇസ്രായേൽ ഇറങ്ങി തിരിച്ചപ്പോൾ കേരളത്തിലെ സ്ഥിതി മാറിമറിഞ്ഞു . 

എന്‍റെ ചോദ്യം ഇതാണ് 

എന്തിനു വേണ്ടി , ആർക്ക് വേണ്ടിയാണു ഈ സെലെക്ടിവ് മുതലകണ്ണുനീരും , ഐക്യദാർഢ്യ സമ്മേളനങ്ങളും ? 

മനുഷ്യർക്ക് വേണ്ടി ആണെങ്കിൽ ഉക്രൈനിലും , യെമെനിലും , അർമേനിയയിലും ചൈനയിലും തുർക്കിയിലും ഉള്ളവർ മനുഷ്യർ അല്ലെ ? 

ക്രൈസ്തവ രാജ്യത്തെ ക്രൈസ്തവ രാജ്യം ആക്രമിക്കുമ്പോൾ ഇവിടെ ആർക്കും പ്രശ്നം ഇല്ല . 

ക്രൈസ്തവ/ജൂത  രാജ്യത്തെ ഇസ്ലാം രാജ്യം  ആക്രമിക്കുമ്പോൾ ഇവിടെ ആർക്കും പ്രശ്നം ഇല്ല . 

ഇസ്ലാം രാജ്യത്തെ ഇസ്ലാം രാജ്യം ആക്രമിക്കുമ്പോൾ ഇവിടെ ആർക്കും പ്രശ്നം ഇല്ല . 

എന്നാൽ ഒരു ഇസ്ലാം രാജ്യത്തെ ക്രൈസ്തവ/ ഹൈന്ദവ /ജൂത രാജ്യം ആക്രമിച്ചാൽ ഇവിടെ ഐക്യദാർഢ്യം  , പ്രാർത്ഥന റാലികൾ  , മാധ്യമ ചർച്ചകൾ , മത്സരിച്ചുള്ള പിന്തുണ അറിയിക്കൽ  എല്ലാം തുടങ്ങും . 

ഇവിടെ ആരുടെയും പ്രശ്നം മനുഷ്യരോ അവന്‍റെ ദുരിതങ്ങളോ അല്ല . പ്രീണനവും അത് വഴി വോട്ടും മാത്രമാണ് ലക്‌ഷ്യം .

എന്നിട്ടു അവർ അഭിമാനത്തോടെ പറയും മതേതര കേരളം എന്ന് . 

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !