കോട്ടയം: കരീമഠം ഭാഗത്ത് പെണ്ണാർ തോട്ടിൽ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന്-
വാഴപ്പറമ്പിൽ രതീഷ്, രേഷ്മ ദമ്പതികളുടെ മകൾ അനശ്വര (13) മരണപെട്ട സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവിട്ടു.
ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് ഉത്തരവ്. അപകടത്തെക്കുറിച്ച് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണം.പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് കോട്ടയം ആർ.ഡി.ഒ.യെ ചുമതലപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.