ജനനം കൊണ്ട് പാലാ രൂപത വൈദികനും കർമ്മം കൊണ്ട് താമരശ്ശേരി രൂപത വൈദികനുമായ റവ. ഫാ. ഫ്രാൻസിസ് കള്ളികാട്ട് (86) നിര്യാതനായി.
പരേതൻ പാലാ രൂപതയിലെ തുടങ്ങനാട് ഫൊറോന ഇടവകാംഗമാണ്. കഴിഞ്ഞ 50 വർഷമായി തലശേരി, താമരശേരി രൂപതകളിലായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
മൃതസംസ്കാര ശുശ്രൂഷകൾ ഇല്ലിചാരി ഇടവകയിലുള്ള ഇളയ സഹോദരൻ അഗസ്റ്റിൻ കള്ളി കാട്ടിന്റെ ഭവനത്തിൽ ഒക്ടോബർ 24 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് ആരംഭിക്കുന്നതും തുടർന്ന് 2.30 നു തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നതുമാണ്.
ഭൗതികദേഹം ഒക്ടോബർ 23 തിങ്കളാഴ്ചവൈകിട്ട് 7 മണിക്ക് ഇല്ലിചാരിയിലുള്ള കള്ളികാട്ട് അഗസ്റ്റിന്റെ വീട്ടിൽ എത്തിക്കുന്നതാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.