സമാധാനത്തിനുളള നൊബേൽ പുരസ്കാരം ഇറാനിയൻ ആക്ടിവിസ്റ്റും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ നർഗീസ് മുഹമ്മദിക്ക്. ഇറാനിലെ സ്ത്രീകളുടെ അവകാശത്തിനുളള പോരാട്ടത്തിനാണ് പുരസ്കാരം.
1972-ൽ ഇറാനറെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സഞ്ജാനിലാണ് നർഗീസ് ജനിച്ചത്. ഫിസിക്സിൽ ബിരുദം നേടി എഞ്ചിനീയറായ നർഗീസ് ആ തൊഴിൽ ഉപേക്ഷിച്ചാണ് മാധ്യമപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. 2003-ൽ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ഇറാനിയൻ അഭിഭാഷകൻ ഷിറിൻ ഇബാദി സ്ഥാപിച്ച സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഡിഫൻഡേഴ്‌സിൽ ചേർന്നായിരുന്നു നർഗീസിന‍്റെ പ്രവർത്തനം. വധശിക്ഷ നിർത്തലാക്കുന്നതിന് വേണ്ടി പോരാടിയ വ്യക്തിയാണ് ഷിറിൻ ഇബാദി
ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകയായ നർഗീസ് മുഹമ്മദി ഇപ്പോഴും ജയിലിലാണ്. വിവേചനത്തിനും അടിച്ചമർത്തലിനുമെതിരെ പോരാടി നർഗീസ് ലോകശ്രദ്ധ നേടിയിരുന്നു. 259 വ്യക്തികളും 92 സംഘടനകളുമാണ് സമാധാനത്തിനുളള നൊബേലിനായി പരിഗണിച്ചത്.
വ്യക്തിപരമായി ഒരുപാട് നഷ്ടങ്ങൾ നൽകിയ ധീരവനിതയാണ് നർഗീസ് മുഹമ്മദിയെന്നും നൊബേൽ കമ്മിറ്റി വിലയിരുത്തി. ഇതിനകം 13 തവണ നർഗീസ് അറസ്റ്റ് ചെയ്യപ്പെടുകയും അഞ്ച് തവണ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
Also Read- നോർവീജിയിൻ എഴുത്തുകാരൻ യോൺ ഫോസെയ്ക്ക് സാഹിത്യത്തിനുള്ള നൊബേൽ പൗരോഹിത്യ വ്യവസ്ഥയെ എതിർക്കുകയും നിർബന്ധിത ഹിജാബിനെതിരെ ശബ്ദമുയർത്തുകയും ചെയ്ത വ്യക്തിയാണ് നർഗീസ് മുഹമ്മദി. ജയിലിൽ കിടന്നപ്പോഴും അവർ പോരാട്ടം തുടർന്നു.
BREAKING NEWS
— The Nobel Prize (@NobelPrize) October 6, 2023
The Norwegian Nobel Committee has decided to award the 2023 #NobelPeacePrize to Narges Mohammadi for her fight against the oppression of women in Iran and her fight to promote human rights and freedom for all.#NobelPrize pic.twitter.com/2fyzoYkHyf
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.